ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ കൊറോണ കാലത്തെ കല്യാണം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ കല്യാണം

കൊറോണ കാലത്തെ കല്യാണം: ആന്റി മുറിയിലാണ്. പത്രം ഒന്നു വായിക്കാം. ജോലികളെല്ലാം തീർത്തിട്ട് വന്നാലും ഞാൻ പത്രം വായിക്കുന്നതൊന്നും ആന്റി ക്കിഷ്ടമില്ല. ടിവി വാർത്തയിൽ ഇന്നലെ കൊറോണ പടരുന്നത് കാരണം ലോക് ഡൗൺ എന്നൊക്കെ പറയുന്നത് കേട്ടു. അതെ, മൂന്നാഴ്ച രാജ്യമൊട്ടാകെ ലോക് ഡൗൺ ആണ്.ബസ്, തീവണ്ടി, ഒന്നും ഓടില്ലത്രെ! ദൈവമേ എന്റെ കല്യാണത്തിന് uncle എങ്ങനെ വരും?"എടീ", ഞാൻ ഞെട്ടിപ്പോയി."ഹും, പത്ര പാരായണവുമായി ഇരിക്കുകയാണ് അല്ലേ? ജോലികൾ കുറെയുണ്ട്. പത്രം വായിച്ചിട്ട് എന്തു കിട്ടി? സമാധാനമായി അല്ലേ? വണ്ടി യും വാഹനവും ഒന്നും ഓടില്ല. ആളുകൾ കൂടിക്കൂട.എങ്ങനെ നിന്റെ കല്യാണം നടക്കും? നാശം,20_ആം തീയതി കല്യാണ ത്തോടെ എന്റെ തലയിൽ നിന്ന് പോകുമല്ലോ എന്നാണു കരുതിയത്" ആന്റിയുടെ ആക്രോശം. അപ്പോഴാണ് കല്ല്യാണം നടക്കില്ലെ എന്ന ചിന്ത എന്നെ അലട്ടൻ തുടങ്ങിയത്. അപ്പോഴേക്കും ആന്റി കിരൺ ചേട്ടന്റെ അമ്മയോട് ഫോൺ ചെയ്യുന്നത് കേട്ടു. കുറച്ചു ആളുകളെ വിളിച്ചു നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ കല്ല്യാണം നടത്തിയാലോ എന്നാണ് ആന്റി ചോദിച്ചത്. അവർക്ക് പറ്റില്ലത്രെ.ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടാതെ എന്ത് കല്ല്യാണം എന്നാണ് അവർ ചോദിച്ചത്. വീണ്ടും കല്യണക്കുറി അടിക്കാനും ആളുകളെ വിളിക്കാനും ഒന്നും ഇവിടെ ആരുമില്ല . നാശം ആന്റിയുടെ കമന്റ്. ഞാൻ ആരും കാണാതെ തേങ്ങി തേങ്ങി കരഞ്ഞു.എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ:! അച്ഛൻ എനിക്ക് മൂന്ന് വയസ്സുള്ളപ്പഴാണ് ഞങ്ങളെ ഉപേക്ഷിച്ച് പോയത്.അമ്മ കൂലിപ്പണി ചെയ്താണ് എന്നെ വളർത്തിയത്. ഞാൻ പ്ലസ് ടു വിന് പഠിക്കുന്ന സമയത്താണ് ദൈവം അടുത്ത ക്രൂരത എന്നോട് കാട്ടിയത്.എന്റെ അമ്മക്ക് ലിവർ ക്യാൻസർ! അമ്മയുടെ ചികിത്സക്കായി ഉള്ള കിടപ്പാടം പോലും പണയത്തിലായി. അമ്മയും പോയി, കിടപ്പാടം സഹകരണ ബാങ്ക് കൊണ്ടുപോയി. അമ്മയുടെ മരണശേഷം ഞാൻ ആന്റിയുടെ കൂടെയാണ്.uncle ഗൾഫ്_ലാണ്.ഇവിടെ ഒരു വേലക്കാരിയുടെ സ്ഥാനമേ ആന്റി തന്നിട്ടുള്ളൂ. അപ്പോഴാണ് ഒരു ശാപമോക്ഷം പോലെ അമ്മയുടെ കൂട്ടുകാരിയുടെ മകൻ എന്നെ വിവാഹം കഴിച്ചു കൊള്ളാം എന്ന് പറഞ്ഞത്. വീട്ടുകാർക്കും എതിർപ്പൊന്നും ഇല്ലായിരുന്നു. ആ കല്ല്യാണമാണ്‌ ഇപ്പൊൾ മുടങ്ങാൻ പോകുന്നത്. എന്നെ അൽഭുതപ്പെടുത്തി ക്കൊണ്ട് വൈകുന്നേരം uncle എത്തി. പക്ഷേ എത്തിയതും ഒരു മുറിയിൽ കയറി വാതലടച്ചു.14 ദിവസം ആ മുറിയിൽ ഒറ്റക്ക് കഴിയണം.എന്റെ പ്രതീക്ഷകൾ മങ്ങി. പക്ഷെ അതിനിടയിലാണ് കിരൺ ചേട്ടൻ വിളിച്ചത്.uncle കിരൺ ചേട്ടനെ വിളിച്ച് നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ കല്ല്യാണം നടത്താൻ ആവശ്യപ്പെട്ടെന്നും അമ്മ സമ്മതിച്ചെന്നും പറഞ്ഞു. എന്റെ സന്തോഷത്തിന് അതിര് ഇല്ലായിരുന്നു. എന്നാൽ വിവാഹത്തിന് വീട്ടിൽ നിന്നിറങ്ങുമ്പോൾ uncle ന്റെ കാൽ തൊട്ടു വണങ്ങാൻ എനിക്ക് കഴിഞ്ഞില്ല. ജനാലയിലൂടെ നോക്കിനിന്ന അങ്കിളിന്റെ കണ്ണിലും എന്റെ കണ്ണിലും വെള്ളം നിറഞ്ഞു ഒന്നും കാണാതായി. നാടിനെ ദുരിത ക്കയത്തിലാക്കിയ മഹാമാരി പടരാതിരിക്കാൻ വേണ്ടിയാണല്ലോ ഞങ്ങളൊക്കെ ഇങ്ങനെ ബുദ്ധിമുട്ടുന്നത് എന്നോർത്ത് സമാധാനത്തോടെ ഞാൻ നടന്നു നീങ്ങി.

ഹരി നന്ദ് D
7C ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ