ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

എന്തിനീ പേടി, എന്തിനീ ഭീതി ?
ഒന്നായി കൈകോർക്കാം , പോരാടിടാം ..
പ്രതിരോധം കരുതലാക്കീടാം.
പേടിയേയും ഭീതിയേയും തച്ചുടച്ചീടാം.
ജീവിതമാകുന്ന തോണിയിൽ നമുക്ക് ഒന്നായി തുഴയാം.
ഈ രോഗമാം പേമാരിയെ ഒന്നിച്ച് നേരിടാം.
ഒന്നിച്ച് വിജയം വരിക്കാം.
പടരാതെ കാത്തിടാം... പോരാടിടാം .
ഇനി അതിജീവനത്തിൻ നാളുകൾ മാത്രം.
വരൂ, ഒന്നായ് കൈ കോർക്കാം പോരാടിടാം .

വർഷ . S. നായർ
7C ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത