ഗവ. യു പി എസ് ബീമാപ്പള്ളി/അക്ഷരവൃക്ഷം/ വായു മലിനീകരണം
വായു മലിനീകരണം
ഇന്ന് പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് വായുമലിനീകരണം ശ്വസിക്കാൻ ശുദ്ധവായു ലഭിക്കാത്ത അവസ്ഥയിലേക്കാണ് നമ്മുടെ യാത്ര അതുകൊണ്ടുതന്നെ വായു ശുദ്ധമായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. വായു മലിനീകരണത്തിന് കാരണം എന്തെല്ലാം എന്ന് പരിശോധിക്കാം. ഒന്നാമതായി വനനശീകരണം തന്നെ പ്രകൃതി സന്തുലനത്തിന് ഒരു ഭൂപ്രദേശത്തിന് നിശ്ചിത ഭാഗം വനം ആയിരിക്കണം മഴവെള്ളം സംഭരിക്കുന്നതിന് വനങ്ങളുടെ പങ്ക് സുപ്രധാനമാണ് ഉദാഹരണത്തിന് പശ്ചിമഘട്ടത്തിലെ ഒരു ഹെക്ടർ വനത്തിൽ തന്നെ ഏകദേശം 3000 ഘനമീറ്റർ വെള്ളം തങ്ങിനിൽക്കും കോൺക്രീറ്റ് കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി മരങ്ങൾ വെട്ടി മാറ്റുന്നു മരങ്ങൾ വെട്ടി മാറ്റുമ്പോൾ അന്തരീക്ഷത്തിലെ ഓക്സിജൻ അളവ് കുറയുകയും കാർബൺഡയോക്സൈഡ് വർദ്ധിക്കുകയും ചെയ്യുന്നു ഈ കാർബൺ ഡയോക്സൈഡ് തന്നെയാണ് വായു മലിനീകരണത്തിന് പ്രധാന കാരണം. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും ഉള്ള പുകയും പൊടിപടലങ്ങളും അന്തരീക്ഷത്തിലെ സ്വച്ഛത യെ നശിപ്പിക്കുന്നു അതുപോലെ കൃത്രിമ വളങ്ങളും കീടനാശിനികളും പരിസ്ഥിതിക്ക് ഹാനികരം ആകുന്നു ഫലമോ മണ്ണും ജലവും വായുവും മലിനമാകുന്നു വായുമലിനീകരണം തടഞ്ഞുകൊണ്ട് പരിസ്ഥിതി സംരക്ഷിച്ചു കൊണ്ട് നമുക്കൊരുമിച്ച് മുന്നേറാം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം