ഗവ. യു പി എസ് ബീമാപ്പള്ളി/അക്ഷരവൃക്ഷം/ കൊറോണാ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാ കാലം

കൊറോണ കാലത്ത് ഒന്നുമറിയാത്ത ഒരു പാവം കുട്ടി സുഹൃത്തുക്കളെ കളിക്കാൻ വിളിച്ചു. അവധിക്കാലം അല്ലേ നമുക്ക് കളിക്കാൻ പോയാലോ? ഉടനെ സുഹൃത്ത് പറഞ്ഞു അയ്യോ എനിക്ക് പേടിയാണ്.അതെന്താ, അല്ലെങ്കിൽ നീ ആണല്ലോ കളിക്കാൻ വിളിക്കുന്നത് ഇപ്പോൾ എന്തുപറ്റി? ചങ്ങാതി ,നീ ഒന്നും അറിഞ്ഞില്ലേ? കുട്ടി പറഞ്ഞു ഇല്ല ഞാൻ ഒന്നും അറിഞ്ഞില്ല. എടോ ഇപ്പോൾ കൊറോണ കാലമാ അങ്ങനെ ഒരു കാലം ഇല്ലല്ലോ. കൂട്ടുകാരാ അതൊരു വൈറസാണ് ഈ വൈറസ് ഇപ്പോൾ ലോകമാകെ പടർന്നു പിടിക്കുകയാണ്. ഇതൊരു മാരകരോഗമാണ്. ഇതുകേട്ട് കുട്ടി പേടിച്ചു വിറച്ചു. ഭയപ്പെടാനൊന്നുമില്ല .ഈ കാലത്ത് വീട്ടിലിരുന്നാൽ മതി .അച്ഛൻറെയും അമ്മയുടെയും കൂടെ നമുക്ക് കളിക്കാം. സോപ്പിട്ട് കൈ കഴുകാൻ മറക്കണ്ട. ചുമയും തുമ്മലും വന്നാൽ ഒരു തൂവാല കൊണ്ട് മുഖം മറക്കാൻ ശ്രദ്ധിക്കണേ. ശരി ഞാൻ പോട്ടെ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.

ഐഷാബീവി ആർ
6C ഗവ. യു പി എസ് ബീമാപ്പള്ളി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ