ഗവ. യു പി എസ് ബീമാപ്പള്ളി/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ നാടുവാണീടും കാലം
മനുഷ്യരെ എങ്ങുമേ കാണുന്നില്ല
തിക്കും തിരക്കും ബഹളവും ഇല്ല
വാഹന അപകടം തീരെയില്ല
വട്ടം കൂടാനും കുടിച്ചിട്ടും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
ജങ്ക് ഫുഡ് ഉണ്ണുന്ന ചങ്കു കൾക്ക്
കഞ്ഞി കുടിച്ചാലും സാരമില്ല
കല്യാണത്തിന് പോലും ജാഡ ഇല്ല
നേരമില്ലെന്നും പരാതിയില്ല
ആരും ഇല്ലെന്നുള്ള തോന്നലില്ല
വീട്ടിൽ ഒതുങ്ങി ഇരുന്നാലോ
കൊറോണ എന്ന് വ്യാധി തളർന്നു വീഴും
എല്ലാരും ഒന്നായി ചേർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും
സോപ്പിട്ട് ഗ്യാപ്പിട്ട് നമ്മൾ
കൊറോണ രോഗത്തെ പ്രതിരോധിക്കാം

സെയ്ദ് ഫർഹാൻ
4B ഗവ. യു പി എസ് ബീമാപ്പള്ളി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത