ഗവ. യു പി എസ് പുത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുത്തൂർ

തിരൂപുരയ്ക്കൽ ഭഗവതി ക്ഷേത്രം

പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ സ്ഥിതി ചെയുന്ന ഒരു ഗ്രാമമാണ് പുത്തൂർ.പാലക്കാട് നഗരസഭയിലെ 12, 13 വാർഡുകളാണ് പുത്തൂർ. പാലക്കാട് -കൊപ്പം ദേശീയപാതയിൽ നിന്നൂം ഒരൂ കിലോമീറ്റർ കിഴക്ക് ഭാഗത്താണ് പൂത്തൂർ കവല സ്ഥിതി ചെയുന്നത്.മൂന്ന് ഭാഗത്തേക്കും പാതയുളള ഒരു കവലയാണ്. ഇവിടെ നിന്നും വടക്ക് ഭാഗത്തേക്ക് പോയാൽ പാലക്കാടിൻെറ പ്രധാന ആകർഷണമായ മലമ്പുഴ ഉദ്യാനത്തിൽ എത്തിചേരൂം.പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള മലമ്പുഴ ജലസംഭരണിയും മലമ്പുഴ ഉദ്യാനവും പ്രകൃതി രമണീയമാണ്. അതുവഴി കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാകാനും മലമ്പുഴ അണക്കെട്ടിന് കഴിഞ്ഞിട്ടുണ്ട്. ഈ കവലയുടെ തെക്ക് ഭാഗത്ത് പ്രധാന ആരാധന കേന്ദ്രമാണ് പുത്തൂർ തിരൂപുരയ്ക്കൽ ഭഗവതി ക്ഷേത്രം. ഇവിടെ നിന്നും 100 മീറ്റർ കിഴക്കോട്ട് സ‍‍‍‍ഞ്ചരിച്ചാൽ റോഡിൻെറ വടക്ക് ഭാഗത്ത് ആണ് ജി.യു.പി.എസ്.പുത്തുർ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ കേരളത്തിലെ പാലക്കാട് ജില്ലയിൽ പാലക്കാട് നഗരത്തിലെ ഒരു ജനവാസ മേഖലയാണ് പുത്തൂർ. തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രമാണ് പുത്തൂരിലെ പ്രധാന ആകർഷണം.

വിദ്യാഭാസ സ്ഥാപനങ്ങൾ

  • ഗവഃ വിക്ടോറിയ കോളേജ് പാലക്കാട്
  • പി.എം.ജി.എച്ച്.എസ്.എസ് പാലക്കാട്
  • ഗവഃ മോയെൻ മോഡൽ എച്ച്.എസ്.എസ് പാലക്കാട്
  • ജി.എൽ.പി.എസ് മോയെൻ പാലക്കാട്
  • ജി.എൽ.പി.എസ് പറക്കുന്നം

പൊതുസ്ഥാപനങ്ങൾ

  • മാതൃഭൂമി ഒാഫീസ്
  • പോസ്ററ ഒാഫീസ്
  • എസ്.ബി.ഐ ബാങ്ക്
  • ദേവി ചൈതന്യ ഒാഡിറ്റോറിയം.

ചിത്രശാല

പ്രമാണം:21646 SCHOOL2.JPG

SCHOOL
SCHOOL