ഗവ. യു പി എസ് കോലിയക്കോട്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീ കരൻ

                     ലോകത്തെ ആകെവിറപ്പിച്ചകൊറോണയെ തുരത്താൻ വീടിനുള്ളിൽ അകപ്പെട്ടവരാണല്ലോ നമ്മളെല്ലാം       എന്താണ് കൊറോണ ? സ്വന്തമായി നിലനിൽപ്പില്ലാത്ത ഒരു കൂട്ടം വൈറസുകളാണിവ മറ്റൊരു ജീവിയുടെ കോശത്തിൽ കടന്നു കയറി ജനിതക സംവിധാനത്തെ തകർത്താണ് അവ സ്വന്തമായി ജീനുകളായി മാറുന്നത് നോവൽ കൊറോണ കുടുംബത്തിൽപ്പെട്ട ഈ വൈറസിന് WHO നൽകിയിരിക്കുന്ന പേര് കൊവിഡ് 19 എന്നാണ്.        മനുഷ്യ ശരീരത്തിൽ ഈ കുഞ്ഞൻ ഭീകരൻ ബാധിക്കുന്നത് ശ്വാസകോശ സംവിധാനത്തെയാണ്  മുൻപ് മൃഗങ്ങളിൽ മാത്രം കണ്ടിരുന്ന ഈ വൈറസ് മനുഷ്യരിലേക്കും വ്യാപിച്ചിരിക്കയാണ് മനുഷ്യരിൽ നിന്നും ഈ വൈറസ് സ്പർശനത്തിലൂടെയും സ്രവത്തിലൂടെയുമാണ്        പ്രധാന രോഗ ലക്ഷണങ്ങൾ

  • 2 മുതൽ 4 ദിവസം വരെ നീണ്ടു നിൽക്കുന്ന പനിയും ജലദോഷവും
  • ന്യുമോണിയ ,തലവേദന, തൊണ്ടവേദന എന്നിവ
  • അസാധാരണ ക്ഷീണം ശ്വാസതടസം

        വമ്പൻ സാമ്പത്തിക ശക്തിയായ അമേരിക്ക പോലും ഇതിനു മുന്നിൽ പകച്ചു പോകാൻ കാരണം കൊറോണ വൈറസിന് ചികിത്സയോ പ്രതിരോധ വാക്സിനോ ഇല്ല എന്നതിനാലാണ്            രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസൊലേറ്റ് ചെയ്തു കൊണ്ട് പകർച്ചപ്പനിക്ക് നൽകുന്നതു പോലെയുള്ള മരുന്നുകളും ശരീരത്തിൽ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം നൽകുകയുമാണ് ചെയ്യുന്നത്

                   ചൈനയിലെ വുഹാനിൽ ആദ്യമായി കണ്ടെത്തിയ കോവിഡ്-19   പിന്നീട് ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു. ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യുന്നത് നമ്മുടെ കൊച്ചു കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് .എന്നാൽ സാമൂഹിക അകലം പാലിച്ചും കൈകൾ സോപ്പുപയോഗിച്ച് 20 സെക്കൻ്റ് വൃത്തിയായി കഴുകിയും അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും വൈറസ് പടരാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ചിരിക്കയാണ് നാം


                     കേരള സർക്കാരിൻ്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കുമൊപ്പം നമുക്കും ഭാഗമാകാം.        കൈവിടാതിരിക്കാൻ കൈ കഴുകാം അതിനായി ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനുകളിലൂടെ വൈറസ് പടരുന്ന കണ്ണികളെ മുറിക്കുകയാണ് നാം കേരള സർക്കാരിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഇന്ന് ലോക രാഷ്ട്രങ്ങൾക്ക് മാതൃകയാണ്.

                ഇതേ കരുതലോടെ മുന്നോട്ട് പോയാൽ നമുക്ക്  ഈ മഹാമാരിയെ തുരത്താം ആശങ്ക വേണ്ട ജാഗ്രത മതി........

റിഷിക എസ് ബിജു
4 ബി ഗവ. യു പി എസ് കോലിയക്കോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം