ഗവ. യു പി എസ് കൊഞ്ചിറവിള/എന്റെ ഗ്രാമം
ദക്ഷിണേന്ത്യയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ ആറ്റുകാൽ ഭഗവതി ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നാണ് അറിയപ്പെടുന്നത്. ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ തെക്കോട്ടു മാറി കൊഞ്ചിറവിള ദേവി ക്ഷേത്രത്തിനു സമീപത്തു സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.മോഡൽ യു പി എസ് കൊഞ്ചിറവിള. "കുഞ്ചി" എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആനകളെ പരിപാലിച്ചിരുന്ന സ്ഥലമാണ് പിന്നീട് "കൊഞ്ചിറവിള"എന്ന സ്ഥലനാമം ലഭിക്കാൻ കാരണമെന്ന് പറയപ്പെടുന്നു.