ഗവ. യു പി എസ് കൊഞ്ചിറവിള/അക്ഷരവൃക്ഷം/പട പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
പട പൊരുതാം

ലോകമെമ്പാടും ഭയത്തിലായിരിക്കുന്നു. കൊറോണ എന്ന വൈറസ് മാത്രമല്ല പക്ഷിപ്പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവയും ഇപ്പോൾ നമ്മെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കൊറോണയെ പ്രതിരോധിക്കാൻ കൈകൾ ഇടക്കിടക്ക് കഴുകിയും, കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ തൊടാതെയും പുറത്തുപോകുമ്പോൾ മാസ്ക് ധരിച്ചും അകലം പാലിച്ചും നമുക്ക് അത് ചെയ്യാം. ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങളിൽ നിന്നും രക്ഷപെടാൻ പരിസര ശുചിത്വം പാലിക്കേണ്ടതാണ്. നാമിപ്പോൾ വീട്ടിലിരിക്കുകയല്ലേ? വീടിനു ചുറ്റും വെള്ളം കെട്ടാനുള്ള സാഹചര്യം ഒഴിവാക്കാം. മാലിന്യങ്ങളെ തരം തിരിച്ചു സംസ്കരിക്കാം. മറ്റുള്ളവരെക്കൊണ്ടും അത് ചെയ്യാൻ പ്രേരിപ്പിക്കാം. അതു വഴി സാംക്രമിക രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാം.

സർവപ്രിയ എസ്
3B ഗവ. യു പി എസ് കൊഞ്ചിറവിള
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം