പൊരുതാം പൊരുതാം
ഒന്നിച്ചു പോരാളിയെപോൽ
പൊരുതാം നമുക്ക്
നന്മയുള്ള മനസ്സിൽ
വെണ്മയുള്ള തൂവാലയായി
മുഖപടമാക്കി പൊരുതാം
കോവിഡിനെ തുരത്താം
കൈകൾ കഴുകി കൈകൾ കഴുകി
അകന്നു നിന്ന് സ്നേഹിക്കാം
കടൽ കടന്നു വന്ന മഹാമാരിയെ
ഏഴാം കടലിനക്കരെ കടത്താം
പൊരുതി പൊരുതി മുന്നേറാം
കോവിഡിനെ നമുക്ക് തോൽപിക്കാം
വ്യക്തി ശുചിത്വം പാലിച്ചു
കോവിഡിനെ നമുക്ക് തോൽപിക്കാം