ഗവ. യു പി എസ് കുമാരപുരം/അക്ഷരവൃക്ഷം/കൊറോണക്കാലം .

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം.

ഒരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. അവൻ ശുചിത്വമില്ലാത്ത ഒരു കുട്ടിയായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവനു പനിയും ചുമയും തുമ്മലും. ദിവസങ്ങൾ കഴിയും തോറും അസുഖം കൂടിക്കൂടി വന്നു. അവനു തീരെ വയ്യാതായി. അച്ഛനും അമ്മയും കൂടി അവനെ ആശുപത്രിയിൽ കൊണ്ട് പോയി. ഉടനെ അവനെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റാൻ ഡോക്ടർ പറഞ്ഞു. രക്ത പരിശോധനയിലൂടെ രോഗം കൊറോണ ആണെന്ന് തെളിഞ്ഞു. അവൻറെ അമ്മയ്ക്കും അച്ഛനും വളരെ വിഷമം ആയി. ഡോക്ടർ പറഞ്ഞു പേടിക്കണ്ട, ആത്മവിശ്വാസം കൈവിടരുത്. ആശുപത്രി നിരീക്ഷണത്തിൽ കുറച്ചു ദിവസം കഴിഞ്ഞു. വീട്ടുകാരോടും കൊറോണ വരാതിരിക്കാനുള്ള മുൻകരുതലുകൾ പാലിക്കാൻ ഡോക്ടർ നിർദേശിച്ചു. കൈകൾ രണ്ടും ഇരുപതു സെക്കൻഡ് നേരം സോപ്പുപയോഗിച്ച് കഴുകുകയും, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലകൊണ്ട്‌ മറയ്ക്കുകയും ജനക്കൂട്ടത്തിൽ പോകാതെയും മറ്റുള്ള കാര്യങ്ങൾ പാലിക്കുകയും ചെയ്തു വന്നു. കുറച്ചു ദിവസത്തിന് ശേഷം രോഗം പൂർണമായും മാറുകയും കുട്ടി എല്ലാത്തിനും ശുചിത്വമുള്ള ഒരാളായി മാറുകയും ചെയ്തു. ആശുപത്രിയിൽ കഴിഞ്ഞ കുട്ടിക്ക് മനസിലായി വൃത്തിയും ശുചിത്വവും അത്യാവശ്യമുള്ള കാര്യമാണെന്ന്.

ശ്രീജിത്ത്‌ എസ്‌.
4 A ഗവ.യു.പി.എസ്‌. കുമാരപുരം.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ