ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

രോഗം മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പകരാതിരിക്കാനുളള മുൻകരുതലുകളെയാണ് രോഗപ്രതിരോധം എന്നു പറയുന്നത്. പ്രസിദ്ധമായ ഒരു വാക്യമുണ്ട്. 'രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് ‘. രോഗം വരാതിരിക്കാനുളള മുൻകരുതലുകൾ

. വ്യക്തി ശുചിത്വം
. സാമൂഹിക ശുചിത്വം
. പരിസര ശുചിത്വം
. ആരോഗ്യ ശുചിത്വം
. മാനസിക ശുചിത്വം
വ്യക്തി ശുചിത്വം
ഓരോ വ്യക്തിയും സ്വന്തമായി വൃത്തിയാകുന്നതിനെയാണ് വ്യക്തി ശുചിത്വം എന്നു പറയുന്നത്. രാവിലെയും രാത്രിയും പല്ലുതേയ്ക്കുക, കുളിക്കുക, നല്ല വസ്ത്രം ധരിക്കുക, നല്ലതുപോലെ വസ്ത്രങ്ങൾ വൃത്തിയായി കഴുകുക തുടങ്ങിയവ.
സാമൂഹിക ശുചിത്വം
സാമൂഹിക ശുചിത്വത്തിൽ എല്ലാ വ്യക്തികൾക്കും വ്യക്തി ശുചിത്വം ഉണ്ടാകണം. എല്ലാവരും അകലം പാലിക്കുക. അല്ലെങ്കിൽ പകരുന്ന രോഗങ്ങൾക്ക് ഇത് കാരണമാകുന്നു. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായ് മൂടിപിടിക്കുക.
പരിസര ശുചിത്വം
പരിസര ശുചിത്വം ഉണ്ടാവണമെങ്കിൽ വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും വളരെ പ്രധാനമാണ്. പരിസരവും വീടിനകവുമെല്ലാം വൃത്തിയായി സൂക്ഷിക്കണം. ഫ്ലാറ്റിലും വീടുകളിൽ നിന്നുമെല്ലാം മാലിന്യങ്ങൾ നിറച്ച കവറുകൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് രോഗത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്.
ആരോഗ്യ ശുചിത്വം
ആരോഗ്യത്തെ ക്രമപ്പെടുത്തി നിറുത്തുന്നതിനെയാണ് ആരോഗ്യ ശുചിത്വം എന്നു പറയുന്നത്. പ്രധാനമായും എല്ലാരും വ്യായാമം ചെയ്യണം. ശുദ്ധമായ വായു ശ്വസിക്കുക, ശുദ്ധമായ ജലം കുടിക്കുക, ശുദ്ധമായ ഭക്ഷണം കഴിക്കുക, ശുദ്ധമായ വസ്ത്രം ധരിക്കുക, ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക ഇതിലൂടെ ആരോഗ്യ ശുചിത്വം വീണ്ടെടുക്കാം
മാനസിക ശുചിത്വം
നല്ല ചിന്തകളും നല്ല നല്ല കാര്യങ്ങളും ചിന്തിക്കുക ശുഭപ്രതീക്ഷയും എല്ലാം മാനസിക ശുചിത്വം എന്നു പറയുന്നു. ഏതു പ്രശ്നങ്ങളെയും മാനസിക ആരോഗ്യം കൊണ്ട് നേരിടുന്നതിനെയാണ് മാനസിക ശുചിത്വം കൊണ്ട് ഉദ്ദേശിക്കുന്നത്.
രോഗപ്രതിരോധം എന്നു പറയുന്നത് വെറുമൊരു ധാരണയല്ല മുകളിൽ സൂചിപ്പിച്ച ശുചിത്വങ്ങൾ പാലിച്ചാൽ കൊറോണ പോലുളള പകരുന്ന രോഗങ്ങൾ പടർന്നു പിടിക്കാതിരിക്കാനുളള രോഗപ്രതിരോധശേഷി നേടിയെടുക്കാൻ സാധിക്കും. കൊറോണ പോലുളള പകർച്ചവ്യാധികളെ ഇല്ലായ്മ ചെയ്യുവാൻ ഒരുമിച്ച് നിൽക്കാം.

ദിയ. ഡി .ജെ
4 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - ലേഖനം