പെയ്യും പെയ്യും പെരും മഴ
പെയ്യും പെയ്യും പെരുമഴ
തുള്ളി തുള്ളി വരും മഴ
തുള്ളി തുള്ളി വരുംമഴ
വെട്ടം തൂകി മിന്നലും
ശബ്ദത്തോടെ കുഞ്ഞിടിയും.
കാറ്റത്താടും മരച്ചില്ല ...
ചില്ലകൾ തോറും പൂമ്പാറ്റ
പാറി വരുന്നു പൂമ്പാറ്റ -ചിറകും-
വീശി വരുന്നു പൂമ്പാറ്റ.
കുടയും ചൂടി കുട്ടാപ്പി
തുള്ളിച്ചാടി വെള്ളത്തിൽ
വള്ളങ്ങളിട്ടു വെള്ളത്തിൽ
ഓളത്തിലങ്ങനെ നീന്തുന്നു.