ഗവ. യു പി എസ് കല്ലൂർ/അക്ഷരവൃക്ഷം/ഐക്യമത്യം മഹാബലം
ഐക്യമത്യം മഹാബലം
പണ്ടൊരിക്കൽ ഒരു കർഷകൻ തന്റെ കാളവണ്ടിയിൽ കുറേ മൺ പാത്രങ്ങളുമായി പോവുകയായിരുന്നു. പെട്ടെന്ന്അതിൽ ഒരു മൺകലം താഴെ വീണു. അത് ഉരുണ്ടുരുണ്ട് ഒരു പുൽമേട്ടിൽ പോയി വീണു. കുറച്ച് കഴിഞ്ഞപ്പോൾ ഇരമ്പൻ ഈച്ച അത് വഴി വന്നു. ഹായ്! കൊച്ചു മൺ കുടിൽ. ഇനി ഇതിൽ താമസിക്കാം. അവൻ തീരുമാനിച്ചു. ദിവസങ്ങൾ കഴിഞ്ഞു. കരളൻ ചിണ്ട നെലി അവിടെ ഓടി വന്നു. വീട് കണ്ട് അവന് ഇഷ്ടമായി. എന്നെ കൂടി ഇവിടെ താമസിപ്പിക്കുമോ? അവൻ ചോദിച്ചു. ഈച്ച സമ്മതിച്ചു. അപ്പോഴാണ് ചാട്ടക്കാരൻ തവള അവിടെ വന്നത്. അവനും കുടിലിൽ ചാടിക്കയറി. പിന്നെയും ദിവസങ്ങൾ കഴിഞ്ഞു. ഓട്ടക്കാരൻ മുയലച്ചൻ അതു വഴി വന്നു. കൂട്ടുകാരെ, എന്നെയും ഇവിടെ താമസിപ്പിക്കാമോ? അവൻ ചോദിച്ചു. അതിനെന്താ, അകത്തേക്ക് വരൂ കൂട്ടുകാർ സമ്മതിച്ചു. പിറ്റേ ദിവസം സൂത്ര കാരൻ കുറുക്കനും അവരോടൊപ്പം കൂടി. കൂട്ടുകാർ അഞ്ചു പേരും സന്തോഷത്തോടെ ആ കുടിലിൽ താമസിച്ചു. അപ്പോഴാണ് നാട്ടിലാകെ ഒരു മഹാരോഗം പിടി പെട്ടത്. രോഗം വന്ന് ജീവികളെല്ലാം കൂട്ടത്തോടെ ചത്ത് വീണു. രോഗം പരത്താൻ രോഗാണുക്കൾ നാട് നീളെ പറന്ന് നടന്നു. എല്ലാരും പേടിച്ച് വിറച്ചു. ഇനി എന്തു ചെയ്യും? കൂട്ടുകാർ ആലോചിച്ചു. അവർക്ക് ഒരു കാര്യം മനസ്സിലായി. വൃത്തി ഇല്ലാത്തിടത്താണ് രോഗം വരുന്നത്. അതുകൊണ്ട് ശുചിത്വം പാലിക്കണമെന്ന് തീരുമാനിച്ചു. കൈയും മുഖവും സോപ്പിട്ട് കഴുകി, മാസ്ക് ധരിച്ചു, വീടും പരിസരവും വൃത്തിയാക്കി. രോഗാണുക്കൾ പല തവണ വീടിന് ചുറ്റും കറങ്ങി നടന്നു. കുടിലിൽ കയറാൻ ആകാതെ തോറ്റു മടങ്ങി. അങ്ങനെ രോഗം മാറി. ഒരുമിച്ച് നിന്നാൽ ഏത് ആപത്തി നെയും ഇല്ലാതാക്കാമെന്ന് അവർ പഠിച്ചു. ഒരുപാട് കാലം സന്തോഷത്തോടെ കൂട്ടുകാർ ഒരുമിച്ച് ആ കുടിലിൽ താമസിച്ചു
സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |