ഗവ. യു പി എസ് കരുമം/ശലഭോദ്യാനം
ചിത്രശലഭങ്ങളെ ആകർഷിക്കുന്ന വ്യത്യസ്തങ്ങളായ ചെടികൾ ഉൾപ്പെടുത്തി ഒരു ശലഭോദ്യാനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പല വർണത്തിലുള്ള പൂമ്പാറ്റകൾ പറന്നെത്തുന്നത് ആരിലും കൗതുകമുണർത്തുന്ന കാഴ്ചയാണ്. സ്കൂളിൽ വിരുന്നിനെത്തുന്ന ചിത്രശലഭങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ‘നിറച്ചാർത്ത് ’ എന്ന പേരിൽ ഒരു പതിപ്പും തയ്യാറാക്കിയിട്ടുണ്ട്.