ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് കരുമം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

മലയാളത്തിളക്കം, സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, ഉല്ലാസ ഗണിതം പദ്ധതികൾ പഠനപ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചു നടത്തുന്നു. വിഷരഹിത പച്ചക്കറി ഉച്ചഭക്ഷണത്തിലുൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജൈവപച്ചക്കറി തോട്ടം മണ്മറഞ്ഞുപോയ ഫലവൃക്ഷങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ഫലവൃക്ഷത്തൈകൾ ശേഖരിച്ചു നട്ടുവളർത്തുന്ന വൈവിധ്യമാർന്ന ഫലവൃക്ഷത്തോട്ടം, ആരെയും ആകർഷിക്കുന്ന തരത്തിലുള്ള വിവിധ വർണങ്ങളാൽ പൂത്തുലഞ്ഞുനിൽക്കുന്ന പൂന്തോട്ടം എന്നീ പ്രത്യേകതകളാൽ കുടികൊള്ളുന്നു ഈ സരസ്വതീ വിദ്യാലയം. കേരള വനം വകുപ്പുമായി ബന്ധപ്പെട്ട് സ്കൂൾ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ നഴ്സറി യോജന പദ്ധതി പ്രകാരം 1000 വൃക്ഷത്തൈകൾ ഉത്പാദിപ്പിക്കുകയും പൊതുജനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു. വിവിധ ദിനാചരണങ്ങൾ ഉചിതമായ രീതിയിൽ നടത്തി. സ്കൂൾ വാർഷികം, ക്ലാസ് - സ്കൂൾ തല പഠനോത്സവങ്ങൾ എന്നിവ മികച്ച രീതിയിൽ സംഘടിപ്പിച്ചു.രാഷ്ട്രീയ ആവിഷ്കാർ അഭിയാന്റെ ഭാഗമായി സയൻസ് ഫെസ്റ്റ് സംഘടിപ്പിക്കുകയും ആഹാരവും ആരോഗ്യവും, ആഹാരത്തിലടങ്ങിയിരിക്കുന്ന മായങ്ങൾ എന്നീ വിഷയങ്ങളെ സംബന്ധിച്ച് തിരു. മെഡി. കോളേജിലെ ഡോക്ടർമാരായ ഡോ. സാജിൽ നിസാർ, ഡോ. അച്ചു ജീന എന്നിവർ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. സ്വയം പ്രതിരോധം പരിശീലിക്കുന്നതിന്റെ ഭാഗമായി പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകി.