ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


ലോകം ഒന്നായി പൊരുതീടുന്നു
ഈ മഹാമാരിയെ നേരിടാൻ
ലോകത്തിന്റെ നാനാദിക്കുകളെയും
കീഴടക്കി സംഹാര താണ്ഡവമാടുന്നു
ഈ കൊറോണ കുടുംബം
ലക്ഷകണക്കിന് ജീവനെടുത്ത തീരാ
രോഗം ലോകമൊന്നായി കീഴ്മേൽ
മറിക്കുന്നു കൊടുങ്കാറ്റുപോലെ നീ
പ്രളയം തന്നൊരു ദുരിതക്കടൽ നീന്തി
കടന്നെത്തിയ നാം വീണ്ടുമൊരു
മഹാമാരിയിൽ ആണ്ടു പോകുന്നു
ഇനിയുമൊരു പുനർജനിക്കായി പ്രാർത്ഥിപ്പൂ
നാം വിറയാർന്ന കൈകളോടെ...

 

അൽഫിയ അസിം
6C ഗവ യു.പി.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത