സ്നേഹ സ്പർശം

വളരെ പെട്ടന്നായിരുന്നു ലോകം മുഴുവനും നിശ്ചല മാക്കി കൊണ്ടു ആ മഹാമാരിയുടെ കടന്നു വരവ്. അത് ഈ ലോകം മുഴുവനും നശിപ്പിക്കാൻ തുടങ്ങി. നിമിഷങ്ങൾ കഴിയും തോറും ഓരോ ജീവനും നഷ്ട്ടപെട്ടുകൊണ്ടിരുന്നു. എന്താണ് ഇത്? എന്തുണ്ട് ഇങ്ങനെ? അങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ മാത്രം ബാക്കിയായി. പക്ഷെ പിന്നീട് പല പേരുകളിൽ അതു അറിയപ്പെട്ടു. കൊറോണ covid 19 എന്നൊക്കെ. അമ്മയിൽ നിന്നും കുഞ്ഞിലേക്ക്‌ എന്നപോലെ രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക്‌ പിന്നെ സംസ്ഥാനങ്ങളിലേക്ക് പിന്നെ ജില്ലകളിലേക്ക്‌ എന്നിങ്ങനെ വ്യാപിച്ചു. ഇതിനെതിരെ നമുക്ക് വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒട്ടനവധി പേരെ നാം ഇവിടെ അനുസ്മരിക്കണം. പലരുടെയും ജീവൻ തന്നെ നഷ്ട്ടപ്പെട്ടു. ആയിരകണക്കിന് ജീവനെടുത്ത ഈ പകർച്ച വ്യാധിയെ വ്യക്തി ശുചിത്വം, പരിസരശുചിത്വത്തിലൂടെയും നമുക്ക് ഒരു പരുതി വരെ തടയാൻ കഴിഞ്ഞു എന്നത് അഭിമാനം നൽകുന്ന കാര്യം തന്നെയാണ്. ജാതി മത ഭേദമന്യേ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അതിജീവനത്തിന്റെയും പോരാട്ടമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.

അദ്വൈത്.s
4 D ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം