ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ശുചിത്വ ഭൂമി - ആരോഗ്യ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ഭൂമി - ആരോഗ്യ ഭൂമി

മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്നു പറയുന്നത്. ആധുനിക ശാസ്ത്ര മനുഷ്യന്റെ കണ്ടുപിടിത്തങ്ങളുടെ ദുരുപയോഗവും സ്വാർത്ഥചിന്തയും പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്ക് മാറ്റം വരുത്തി. അതിന്റെ ഫലമായി പ്രകൃതിക്ഷോഭങ്ങൾ, പലവിധ മാറാവ്യാധികൾ, കാലാവസ്ഥ വ്യതിയാനങ്ങൾ എന്നിവയ്ക്ക് വഴി തെളിയിച്ചു.

പരിസ്ഥിതി ശുചീകരണത്തിന് ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. നല്ല ആരോഗ്യ ശീലങ്ങൾ കുട്ടികാലം മുതലേ വളർത്തി എടുക്കണം. ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും ഇന്ന് കാരണം. നഖം വെട്ടൽ, നന്നായി സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കൽ, കുളി, വൃത്തിയുള്ള വസ്ത്രം ധരിക്കൽ തുടങ്ങി പോഷകാഹാരം, കൃത്യമായ വ്യായാമം എന്നിവയിലൂടെ രോഗപ്രതിരോധശേഷിയെ നേടി എടുകാം. വൃത്തിഹീനവും വിഷാംശം നിറഞ്ഞതുമായ ഹോട്ടൽ ഭക്ഷണങ്ങൾ, കൃത്രിമ ശീതള പാനീയങ്ങൾ, ജങ്ക് ഫുഡ്സ് എന്നിവ മനുഷ്യന്റെ ആരോഗ്യത്തെയും പ്രതിരോധശേഷിയെയും ഇല്ലായ്മ ചെയുന്നു. എല്ലാ വീടുകളിലും അടുക്കള തോട്ടം ഉണ്ടാക്കി എടുക്കുന്നതിലൂടെ വീട്ടിലെ മാലിന്യങ്ങൾ ജൈവ വളങ്ങളായി മാറ്റി ഉപയോഗിച്ച് വിഷാംശമില്ലാത്ത നല്ല പച്ചക്കറികൾ ലഭ്യമാക്കാം. കൃത്രിമ ശീതള പാനീയങ്ങൾകു പകരമായി പഴച്ചാറുകളും തിളപ്പിച്ചാറിയ വെള്ളവും ധാരാളമായി കുടിക്കാം. പരിസരങ്ങളിലും മറ്റും ചപ്പുചവറുകൾ ഇടുന്നതും തുപ്പുന്നതും മലമൂത്രവിസർജനം നടത്തുന്നതും ദോഷകരമാണെന്ന് മനസിലാക്കുക. ശുദ്ധ വായു മനുഷ്യനു അത്യന്താപേക്ഷിതമാണ്. അതിനായി ധാരാളം ചെടികൾ നട്ടു പിടിപ്പിക്കുക. അമിതമായ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക.

വ്യക്തി ശുചിത്വം, പോഷക ആഹാരം, ആരോഗ്യമുള്ള ശരീരവും മനസ്സും എന്നിവ തന്നെയാണ് എല്ലാ രോഗങ്ങൾക്കുമുള്ള പ്രതിവിധി എന്ന് മനുഷ്യൻ ഈ കൊറോണ കാലഘട്ടത്തിൽ മനസിലാക്കി. ഹോട്ടൽ ഭക്ഷണവും ജങ്ക് ഫുഡ്‌സൊന്നും ഇല്ലാതെയും നമുക്ക് ജീവിക്കാൻ സാധിക്കുമെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവിലൂടെ മനുഷ്യൻ മുന്നോട്ട് പോയാൽ "ശുചിത്വ ഭൂമി -ആരോഗ്യ ഭൂമി" വിദൂരമല്ല.

നസ്രിയ ഷഫീക്
4 D ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം