ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/അപ്പൂന്റെ സംശയം

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പൂന്റെ സംശയം


ഈ കോവിഡിനെ തുരത്താൻ എന്താ ഒരു മാർഗ്ഗം ? അപ്പു ചിന്തിച്ചു. പെട്ടെന്ന് അച്ഛൻ വിളിച്ചു ... മോനേ..., എന്താ അച്ഛാ വിളിച്ചത് ? നീ എന്താ ആലോചിക്കുന്നത് ? അച്ഛൻ ചോദിച്ചു. ഞാൻ കോവിഡിനെ എങ്ങനെ തുരത്താം എന്ന് ആലോചിക്കുകയായിരുന്നു അച്ഛാ. മോനേ കോവിഡിനെ തുരത്താൻ ഒരേയൊരു മാർഗമേയുള്ളൂ. എന്താ അച്ഛാ മാർഗ്ഗം ? മനുഷ്യർക്ക് ജാഗ്രത വേണം. പക്ഷേ ലോകത്തെ ജനങ്ങൾക്ക് ആ ജാഗ്രതയില്ല. എത്ര തിരക്കുള്ളവരായലും ആ തിരക്കെല്ലാം മാറ്റിവെച്ച് സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നവരാകണം. അതാണ് ലോക്ഡൗണിലൂടെ ഓരോ വ്യക്തിയും മനസ്സിലാക്കേണ്ടത്. കണ്ടില്ലേ ഡോക്ടർ രോഗബാധിതരെ ചികിത്സിക്കുന്നത്. പോലീസ് ഈ കാര്യങ്ങൾ അതീവ ജാഗ്രതയോടെ ജനങ്ങളെ നിയന്ത്രിക്കുന്നത്. ഇതെല്ലാം രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ്. അതുപോലെ നാം അവരോടൊപ്പം സഹകരിക്കണം.
വീട്ടുജോലികളിൽ മാതാപിതാക്കളെ സഹായിച്ചും, കഥകളും കവിതകളും തയ്യാറാക്കിയും നമ്മുടെ കഴിവുകൾ വളർത്തിയെടുക്കാനുള്ള അവസരമായി ഈ ലോക്ഡൗണിനെ നമുക്ക് പ്രയോജനപ്പെടുത്താം.

ഹഫ്സ ഫാത്തിമ
3 C ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം