ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഈഞ്ചക്കൽ സ്കൂൾ എന്ന് കേൾക്കുമ്പോൾ കുറേ കാര്യങ്ങൾ മനസ്സിൽ മനസ്സിലേക്ക് ഓടിയെത്തും. ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന എനിക്ക് സിറ്റിയുടെ ഹൃദയത്തിലേക്ക് വരാൻ കഴിഞ്ഞതും ഗ്രാമവും നഗരവും തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കാൻ സാധിച്ചതും ഈ സ്കൂളിൽ എത്തിച്ചേർന്നതുകൊണ്ടാണു. NH 66 ലെ കഴക്കൂട്ടം കോവളം ബൈപാസ് ടെക്കി കേന്ദ്രങ്ങളായ ടെക്നോപാർക്ക് , ഇൻഫോസിസ്സും വേളി കായലിന്റെ മനോഹാരിതയും ആസ്വദിച്ച്‌ മുന്നോട്ട് പോകുമ്പോൾ അതാ മലയാളികളുടെ അഭിമാനമായ എം എ യൂസഫലി സാറിന്റെ ലുലു ഹൈപ്പർ മാൾ . മാത്രമല്ല പത്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാൽ ദേവി ക്ഷേത്രം , ബീമാപ്പള്ളി, വെട്ടുകാട് പള്ളി തുടങ്ങി ധാരാളം ആരാധനാലയങ്ങളുടെ ഒത്ത നടുവിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ ഇക്കാര്യങ്ങൾ എല്ലാം തന്നെ എന്നെ വല്ലാതെ ആകർഷിക്കുന്നുണ്ടായിരുന്നു .

വളരെ കുറച്ച് മാത്രം വിദ്യാർഥികൾ ഉള്ള ചെറിയൊരു സ്കൂളാണ് ഇത് . മറ്റ് അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സഹായ സഹകരണത്തോടെ ഇവിടെ ജോലി ചെയ്യാൻ സാധിക്കുന്നതിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു.


കൃഷ്ണ യു ആർ

( അധ്യാപിക)