ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

രോഗികൾക്കിടയിൽകൂടി സിസ്റ്റർ മേരി നടക്കുകയാണ്. ശുദ്ധവായു കൊതിച്ചിട്ടു കാര്യമില്ലല്ലോ, ഇവരുടെ കണ്ണിനീരൊപ്പാൻ കഴിഞ്ഞില്ലേങ്കിൽ പിന്നെന്തിനീ വേഷമിട്ടു മേരി ചിന്തയിലാണ്ടു............. എത്ര സന്തോഷമുള്ളതായിരുന്നു എന്റെ കൊച്ചുകുടുംബം. ഞാനും എന്റെ ഭർത്താവും പൊന്നോമനകളായ രണ്ട് ആൺമക്കളും. COVID_19 എന്ന മഹാമാരി പിടിപെട്ട രോഗികളെ ശുശ്രൂഷികാനായി അവരേ പിരിഞ്ഞിട്ടു ഇന്ന് ഒരുമാസം തികഞ്ഞു..... ഇതിൽ വിഷമിച്ചിട്ടു കാര്യമില്ല. ഇതു എന്നെപോലെയുള്ള സിസ്റ്റേഴ്‌സിനും ഡോക്ടർ മാർക്കും ഏൽപ്പിച്ചിട്ടുള്ള ദൗത്യമാണ്. അവരുടെ രോഗം ഭേദമാക്കുക എന്ന ദൗത്യം...... നല്ല ഭക്ഷണം കഴിച്ചിട്ടു നാളുകളേറെ...........

സിസ്റ്റർ COVID-19 വാർഡിലേക്കു കടന്നു.... തന്റെ രോഗിയെ പരിചാരിക്കുകയാണ് മേരി. താൻ പരിപാലിക്കുന്ന രോഗികളുടെ ബുദ്ധിമുട്ടുകൾ കാണുമ്പോൾ സഹിക്കാൻ പറ്റാതെ പൊട്ടികരഞ്ഞിട്ടുണ്ട്..... താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ മരണങ്ങളുടെ എണ്ണം കൂടികൊണ്ടിരുന്നു....ലോകമാകെ പടർന്ന കൊറോണ അഥവാ COVID-19 എന്ന മഹമാറിയിൽനിന്നു രക്ഷനേടാൻ ലോകജനത പ്രാർത്ഥനകളിൽ മുഴികിയിരിക്കുകയാണ്.....


അങ്ങനെ തീവ്രപരിചരണത്തിലൂടെ രോഗികളായ പലരിൽനിന്നും കൊറോണ വൈറസിനെ ഇല്ലാതാക്കി. പക്ഷെ...... ഇനിയും രോഗികൾ ബാക്കിയാണ്. ....... സിസ്റ്റർ മേരി രോഗിക്കു ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു..... മനസ്സിൽ തന്റെ മക്കളുടെ മുഖം തെളിഞ്ഞുവന്നു... കണ്ണുകളിൽ നിന്നും കണ്ണുനീർത്തുള്ളികൾപുറത്തേക്കു പ്രവഹിച്ചു.. പെട്ടന്നു മേരിയുടെ കണ്ണുകളിൽ ഇരുട്ടുകയറി.... അവളുടെ കയ്യിലിരുന്ന ഭക്ഷണപാത്രം താഴെവീണു.... സൗണ്ട് കേട്ട് സഹപ്രവർത്തകരായ സിസ്റ്റേഴ്‌സ് ഓടി വന്നു... ബോധമറ്റു നിലത്തുകിടക്കുന്ന മേരിയെ എടുത്തു ബെഡിൽകിടത്തി.....

ഡോക്ടർ വില്യംസ് നഴ്സുമാരോട് പറഞ്ഞു എനിക്ക് നല്ല സംശയമുണ്ട്.... ഉടൻ തന്നെ മേരിയുടെ ശ്രവപരിശോധന നടത്തു.... വില്യംസ് ഡോക്ടറുടെ സംശയം ശരിയായിരുന്നുഎന്ന് ശ്രവപരിശോധനയിലൂടെ മനസ്സിലായി....മേരി പരിചരിച്ച രോഗിയില്നിന്നും മേരിക്കും കൊറോണ വൈറസ് പിടിപെട്ടു....... മേരി പരിചരിച്ച വാർഡിലെ ഒരു കിടക്കയിൽ മേരിക്കും സ്ഥാനം കിട്ടി... ബോധം വന്നപ്പോൾ മേരി സഹപ്രവർത്തകയും തന്റെ അടുത്ത സുഹൃത്തുമായ ലിനിയോടു ഇടറിയ ശബ്ദത്തോടെ പറഞ്ഞു: എനിക്കു എന്തെങ്കിലും പറ്റിയാൽ എന്റെ കുഞ്ഞുങ്ങളെ ഒന്നും അറിയിക്കരുത്.......


ഇതുകേട്ട ലിനിയുടെ കണ്ണുകൾ നിറഞ്ഞു.... അതിനു നിനക്കു ഒന്നും പറ്റില്ലല്ലോ......ദിവസങ്ങൾ കഴിയുംതോറും മേരി ക്ക് അസുഖം കൂടി വന്നു...... തന്റെ ഭാര്യയെ ഒരു നോക്കു കാണാൻ വേണ്ടി ആൻഡ്രൂസ് ഹോസ്പിറ്റലിൽ വന്നു..ആദ്യമൊന്നും ഡോക്ടർ അതിനു സമ്മതിച്ചില്ല...... ആൻഡ്രൂസ് കരഞ്ഞുകൊണ്ട് ഡോക്ടറിനോട് കേണപേക്ഷിച്ചു ....ഡോക്ടർ ദയവായി എനിക്ക് എൻറെ ഭാര്യയെ കാണാൻ ഒരു അവസരം തരണം.... ഡോക്ടർ വില്യംസ് അതിന് സമ്മതിച്ചു മേരിയുടെ അടുത്തേക്ക് പോകരുത് കാരണം നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി പറയുകയാണ് ഡോക്ടർ പറഞ്ഞു ആൻഡ്രൂസ് സമ്മതിച്ചു അങ്ങനെ സുരക്ഷ മുൻനിർത്തി ആൻഡ്രൂസിനു തന്റെമേരിയെ കാണിച്ചുകൊടുത്തു.........

തനിക്ക് ഇനി ജീവിതത്തിലേക്ക് ഒരു മടക്കം ഇല്ലെന്ന് മേരിക്ക് ഉറപ്പായിരുന്നു. ഇടറിയ ശബ്ദത്തോടെ മേരി ആണ്ട്രൂനോട് പറഞ്ഞു .....ഇച്ചായാ... മക്കളെ നല്ലതുപോലെ നോക്കണം ആൻഡ്രൂസ് പൊട്ടിക്കരഞ്ഞുപോയി ഡോക്ടർ അയാളെ വിളിച്ചു കൊണ്ടുപോയി...... ദിവസങ്ങൾ കഴിഞ്ഞു പോകുന്തോറും മേരിയുടെ അവസ്ഥ വളരെ ഗുരുതരമായി തുടർന്നു ..... അടുത്തദിവസം മേരിയെ പരിചരിച്ചു കൊണ്ടിരുന്ന സിസ്റ്റർ ലിനി ഓടി വരുന്നത് കണ്ട് ഡോക്ടർ വില്യംസ് ചോദിച്ചു... എന്തുപറ്റി ലിനി..?

ലിനി കരഞ്ഞു കൊണ്ട് പറഞ്ഞു കൊറോണ എന്ന മഹാവിപത്ത് നമ്മുടെ മേരിയെ മരണത്തിന് കീഴ്പ്പെടുത്തി . എന്ത് ഞാൻ വിശ്വസിക്കില്ല ഇതുകേട്ട് ആൻഡ്രൂസ് പറഞ്ഞു ........ ഡോക്ടർ അവനെ സമാധാനടുത്താൻ ശ്രമിച്ചു ആൻഡ്രൂസ് ഡോക്ടർ വില്യംസിനെ കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു...? മേരിയുടെ സംസ്കാര ചടങ്ങ് കഴിഞ്ഞു വീട്ടിലെത്തിയ ആൻഡ്രൂസിനോട് തൻറെ കൊച്ചുമകൻ ചോദിച്ചു അമ്മ എപ്പൊൾ വരും അച്ഛേ..... അമ്മ വരും എന്ന് മക്കളോട് പറഞ്ഞു കൊണ്ട് നിറകണ്ണുകളോടെ അവൻ അകത്തേക്ക് പോയി.... തങ്ങളുടെ പ്രിയപ്പെട്ട അമ്മ മണ്ണിലേക്ക് ചേർന്നത് ദിവസവും അമ്മയെയും കാത്തിരിക്കുമായിരുന്നു

റംസാൻ ഷാഫി
7 B ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ