സഹായം Reading Problems? Click here


ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ഒരു യാത്രാമൊഴി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഒരു യാത്രാമൊഴി

മറക്കാനാകാത്തൊരു പൊൻപുലരി
കണ്ണീരിൽ കലങ്ങിയ കണ്ണുകളുമായി
എന്നിലെ എന്നെ കണ്ടെത്തുവാനായി അന്ന്
ആദ്യമായ് ഞാനാ പടിവാതിൽക്കലെത്തി

അന്നവിടെ ഞാൻ കണ്ടത് മാലാഖമാരെ
അമ്മയുടെ കയ്യിൽ നിന്നെന്നെ വാങ്ങി അവർ
സ്നേഹത്തിൻ ലോകത്തേക്ക് പറന്നുയർന്നു
ദൈവം തിരിതെളിച്ച വഴിയിലൂടെ

അജ്ഞതതൻ താഴുകൾ പൊളിച്ചുമാറ്റി
അറിവിന്റെ മുന്നിലെ മറകയറ്റി
എന്നെ ഞാനാക്കി തീർത്ത ഗുരുക്കൻമാരെ
ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ

പിണക്കവും ഇണക്കവും കൂടിച്ചേർന്ന
അഞ്ചുവർഷത്തെ യാത്രതൻ
അവസാനയാമത്തിൽ നിൽക്കുന്നോരെന്റെ
അകതാരിൽ വിങ്ങൽ നീ അറിയുന്നുവോ

വിട വാങ്ങുകയാണുഞാൻ എന്നേക്കുമായി
മധുരിതമാം ഓർമ്മകൾ നെഞ്ചിലേറ്റി
കേൾക്കില്ലൊരിക്കലുമെന്നറിഞ്ഞിട്ടുമിന്ന്
കാതോർക്കുന്നു ഞാൻ
നിൻ പിൻവിളിക്കായ്

അഭിരാം ആർ പി
7 B ഗവ. യു. പി. എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത