ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/അന്നും ഇന്നും

Schoolwiki സംരംഭത്തിൽ നിന്ന്
അന്നും .....ഇന്നും.....

നാം വളരുന്നതോടൊപ്പം ഭൂമിയിലെ എല്ലാ ജീവജാലങ്ങളും നമുക്കൊപ്പം വളരുകയാണ്. എന്നാൽ മനുഷ്യൻ മാത്രമാണ് വളരുന്നതോടൊപ്പം അവന്റെ താല്പര്യങ്ങൾക്കു വേണ്ടി ഭൂമിയെ നശിപ്പിക്കുകയും ചെയ്യുന്നത്‌. പണ്ടുകാലത്ത് ജീവിച്ചിരുന്നവർ കൃഷിയെ ഇഷ്ടപ്പെടുകയും മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ഈ സ്ഥാനങ്ങളിൽ വലിയ വലിയ വീടുകൾ നിർമ്മിക്കുകയും ധാരാളം ഫാക്ടറികൾ പ്രവർത്തിപ്പിച്ചുകൊണ്ടു കുളങ്ങളും തോടുകളും പച്ചവിരിച്ച നെൽപ്പാടങ്ങളും നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഭൂമിയെ നശിപ്പിക്കുന്നതിലൂടെ ജലം , വായു എന്നിവ മലിനമാവുകയും അങ്ങനെ പലതരം രോഗങ്ങൾക്കു കാരണമാവുകയും ചെയ്യുന്നു. അതിനാൽ നാം ഭൂമിയെ നമ്മുടെ താല്പര്യങ്ങൾക്കു വേണ്ടി നശിപ്പിക്കാതെ സംരക്ഷിച്ചാൽ മാത്രമേ നമുക്കും ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കൂ....

സാബിത് എസ്
3 C ഗവ. യു. പി. എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം