ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/കോവിഡ് 19 - ലോകമഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 - ലോകമഹാമാരി

ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ടു ലോകമെങ്ങും കാട്ടുതീ പോലെ പടരുകയും ചെയ്‌ത മഹാമാരിയാണ് കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19.ഇന്ന് രോഗം പകരാത്ത രാജ്യങ്ങൾ ചുരുക്കം ചിലതാണ്, പൊതുവെ ഇല്ലെന്ന് തന്നെ പറയാം. 2019 ഡിസംബർ 31 ന് സ്ഥിതീകരിക്കപ്പെട്ട കോവിഡ് 19 മാർച്ച്‌ 31ന് മഹാമാരിയായി പ്രഖ്യാപിച്ചപ്പോൾ അ തിനോടകംതന്നെ 1.80ലക്ഷം ആളുകൾക്ക് ബാധിച്ചിരുന്നു. പനി, ചുമ എന്നിവയിൽ തുടങ്ങി ഗുരുതരമായ ന്യൂമോണിയ, ശ്വാസതടസ്സത്തിൽ എത്തിച്ചേരുന്നു. രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറതള്ളുന്ന കണങ്ങൾ മറ്റൊരാളിൽ പ്രവേശിച്ചാൽ രോഗം ബാധിക്കും. മരുന്നോ പ്രതിരോധമോ ഇല്ലാത്തതിനാൽ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രോഗിയാവുക എന്നതുമാത്രമേ വഴിയുള്ളു. രോഗലക്ഷണം പ്രകടമാകാൻ 2-14 ദിവസം വരെ എടുക്കുമെന്നതിനാൽ 14-28 ദിവസം വരെ വീടിനുള്ളിൽ തന്നെb ഒറ്റപ്പെട്ട് കഴിയുക എന്നതാണ് ഇതിന്റെ സുരക്ഷിതമായ പ്രതിരോധമാർഗം. മാനവ ചരിത്രത്തിൽ കറുത്ത എടുകൾ എഴുതി ചേർത്ത covid-19 പുതിയ പാഠങ്ങൾ ആണ് മാനവരാശിക്കു നൽകിയത്. കേരളത്തിന്‌ ഒരു പരിധിവരെ അതിജീവിക്കാൻ കഴിഞ്ഞിട്ടുണ്ട്.... സർക്കാരിന്റെ ശാരീരിക അകലം, സാമൂഹിക ഒരുമയിൽ ജനം കൈകോർത്തു.... സർക്കാരിനും, ആരോഗ്യപ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട് .

സാനിയ എസ് ജെ
5 A ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം