ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/31. കേരളപ്പിറവി
കേരളത്തിന്റെ 67ാം ജന്മദിനം മലയാളദിനമായി വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു. മലയാളദിനത്തിന്റെയും ഭരണഭാഷാവാരാഘോഷത്തിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം രജിത്ബാലകൃഷ്ണൻ നിർവഹിച്ചു. എസ്എം സി ചെയർമാൻ ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് സ്വാഗതവും വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ കവിത്രാരാജൻ നന്ദിയും അറിയിച്ചു. പി റ്റി എ പ്രസിഡന്റ് ബ്രൂസ് , സീനിയർ അധ്യാപിക സരിത , സ്റ്റാഫ് സെക്രട്ടറി റായിക്കുട്ടി പീറ്റർജയിംസ് , എസ് ആർ ജി കൺവീനർ രേഖ എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികൾ വിവിധ സംഘങ്ങളായി കേരള ഗാനം ആലപിച്ചു. കവിത്രാരാജൻ റ്റീച്ചർ മലയാല ദിന പ്രതിജ്ഞ ചൊല്ലികൊടുക്കുകയും അധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഏറ്റുചൊല്ലുകയും ചെയ്തു. കേരളീയവേഷത്തിൽ എത്തിയ വിദ്യാർത്ഥികൾ മലയാളദിനാഘോഷത്തെ വർണാഭമാക്കി. പൊതുസമ്മേളനത്തിന്റെ ഭാഗമായി മലയാളം അധ്യാപകരായ വിജിൽപ്രസാദ് , കവിത്രാരാജൻ , വിനോദിനി , ജിസ്മി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
മലയാളദിനത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
- കേരളഗാനാലാപന മത്സരം
2. കേരളീയം കോർണർ
3. സെമിനാറുകൾ
4. ക്വിസ്
5. കേട്ടെഴുത്ത്
6. ഭരണഭാഷയിലുപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങളും സമാന മലയാളം പദങ്ങളും പരിചയപ്പെടുത്തൽ
7.പതിപ്പ് നിർമാണം
8. മലയാളഭാഷയിലെ തെറ്റും ശരിയും