ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/മക്കൾക്കൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:MAKKALKKOPPAM .jpg

2024-25 അക്കാദമിക വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി മെയ് 26ാം തീയതി പുതുതായി വിദ്യാലയത്തിൽ പ്രവേശനം നേടിയ കുഞ്ഞുങ്ങളുടെ രക്ഷാകർത്താക്കൾക്കായി മക്കൾക്കൊപ്പം എന്ന പേരിൽ ഒരു കൂടിവരവ് സംഘടിപ്പിച്ചു. രക്ഷാകർത്താക്കളിലെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുക വിദ്യാലയ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം.

എസ് എം സി ചെയർമാൻ ബിജുവിന്റെ അധ്യക്ഷതയിൽ രണ്ടു മണിക്ക് യോഗം ആരംഭിച്ചു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ഏവരെയും സ്വാഗതം ചെയ്തു. എസ് ആർ ജി കൺവീനർ രേഖ വിദ്യാലയ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. പി ടി എ പ്രസിഡന്റ് ബ്രൂസ് , എം പി ടി എ ചെയർപേഴ്സൺ ഷീബ എന്നിവർ സംസാരിച്ചു.

പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് കുഞ്ഞുങ്ങളുെട പഠനമികവിൽ രക്ഷിതാക്കളുെട പങ്ക് എന്ന വിഷയത്തിൽ ഒരു ബോധവൽകരണ ക്ലാസ് എടുത്തു. പഠനത്തോടൊപ്പം കുഞ്ഞുങ്ങളുെട സ്വഭാവ രൂപീകരണത്തിലും രക്ഷാകർത്താക്കൾക്ക് വലിയ പങ്കുണ്ടെന്ന് സാർ അഭിപ്രായപ്പെട്ടു. മക്കളെ ചേർത്തു പിടിച്ചുകൊണ്ട് അവരെ മികവിലേയ്ക്കുയർത്താനും ലഹരിയുടെയും മറ്റു ചതിക്കുഴികളിൽ വീഴാതെ നേരായ മാർഗത്തിലൂടെ അവരെ വളർത്തുവാനും രക്ഷിതാക്കൾക്ക് കഴിയണമെന്നും സാർ അഭിപ്രായപ്പെട്ടു. തുടർന്ന് രക്ഷാകർത്താക്കൾ അവരുടെ സംശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ച്ചു. രക്ഷിതാക്കളുെട സംശയങ്ങൾക്ക് അധ്യാപകരും പ്രഥമാധ്യാപകനും മറുപടി പറഞ്ഞു. സീനി.ർ അധ്യാപിക സരിത നന്ദി അറിയിച്ചു. രക്ഷിതാക്കളുെടെ സാന്നിധ്യം കൊണ്ട് സജീവമായിരുന്നു മക്കൾക്കൊപ്പം പരിപാടി.