ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/39. നവകേരള സദസ്
കാട്ടാക്കട നിയോജക മണ്ഡലത്തിലെ നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ പ്രവർത്തനങ്ങളിൽ വിദ്യാലയത്തിന്റെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്റ്റുഡന്റ് കോൺക്ലേവിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് നിഷാൻ , അപർണ എസ് ആർ എന്നിവർ പങ്കെടുക്കുകയും മുഹമ്മദ് നിഷാൻ ഫൈനൽ കോൺക്ലേവിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു . ഫൈനൽ കോൺക്ലേവിൽ മുഹമ്മദ് നിഷാൻ ഡെപ്യൂട്ടി സ്പീക്കറായി പ്രവർത്തിച്ചു. ചിത്രരചനാ മത്സരത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആൽബിൻ പങ്കെടുത്തു. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ ക്രമീകരിച്ച നവകേരള സദസ്സിന്റെ മുന്നോടിയായി ക്രമീകരിച്ച കലാപരിപാടികളിൽ വിദ്യാലയത്തിലെ കൂട്ടുകാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.