ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/29. ഗാന്ധിജയന്തി

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തന വർഷത്തെ ഗാന്ധിജയന്തി ദിനാഘോഷം വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് ബ്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം എസ് എം സി ചെയർമാൻ ബിജു ഉദ്ഘാടനം ചെയ്തു. എസ് എം സി വിദ്യാഭ്യാസ വിദഗ്ദൻ ജോസ് ഗാന്ധിജയന്തി ദിന സന്ദേശം നൽകി . പാർവതി , എം പി ടി എ ചെയർ പേഴ്സൺ ഷീബ സീനിയർ അധ്യാപിക സരിത , പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് , പി ടി എ വൈസ് പ്രസിഡന്റ് സനൽകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ഗാന്ധി ചിത്രത്തിൽ പുഷപാർച്ചന , സർവമത പ്രാർത്ഥന , ഗാന്ധി കവിതാലാപനം , ഗാന്ധി കഥ എന്നിവയുമുണ്ടായിരുന്നു. എസ് ആർ ജി കൺവീനർ രേഖ നന്ദി അറിയിച്ചു.