ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/പഠനോത്സവം - സ്കൂൾതലം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ അക്കാദമിക മികവുകൾ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്ന വേദികളാണ് പഠനോത്സവങ്ങൾ . അക്കാദമിക വർഷത്തെ സ്കൂൾതല പഠനോത്സവം മാർച്ച് പന്ത്രണ്ടാം തീയതി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. അധ്യക്ഷൻ , ഉദ്ഘാടനം , ആശംസകൾ എന്നിവ വിദ്യാർത്ഥികൾക്കു തന്നെ ചുമതല നൽകി . അവർ അത് ഭംഗിയായി നിറവേറ്റുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ ഒാരോ വിഷയത്തിലെയും മികവുകൾ അവതരിപ്പിച്ചു. മലയാളം - ദൃശ്യാവിഷ്കാരം , ഇംഗ്ലീഷ് - സ്കിറ്റ് , സംസ്കൃതം - ഗാനാലാപനം , സാമൂഹ്യശാസ്ത്രം - ഭറണഘടന ക്വിസ് , ഗണിതം - വഞ്ചിപ്പാട്ട് , ശാസ്ത്രം - പരീക്ഷണങ്ങൾ , പ്രോജക്ട് എന്നിവയായിരുന്നു വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ മികവുകൾ .