ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 വർണ‍രാജി എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു

1.പ്രത്യേക അസംബ്ലി

രാവിലെ 9.30 ന് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയ്ക്കു ശേഷം ശാസ്ത്രാധ്യാപിക സൗമ്യ റ്റീച്ചർ ഏവരെയും സ്വാഗതം ചെയ്തു.തുടർന്ന് ആറ് ബി വിദ്യാർത്ഥി അപർണ അവരുടെ ഗാഥകളാരും പാടി നടന്നില്ല എന്ന ശാസ്ത്ര ഗാനം ആലപിക്കുകയും വിദ്യാർത്ഥികളെ കൊണ്ട് പാടിക്കുകയും ചെയ്തു. ശാസ്ത്രാധ്യാപിക രാഖി റ്റീച്ചർ ശാസ്ത്ര ദിന സന്ദേശം നൽകി. ഏഴാം ക്ലാസ് വിദ്യാർത്ഥിനി രഹ്ന സിവി രാമനെ കുട്ടികൾക്ക് പരിചയപ്പെടുത്തുത്തി .തുടർന്ന് ഒരുകുട്ടിക്ക് ഒരു പരീക്ഷണം എന്ന രീതിയിൽ വളരെ രസകരമായി പരീക്ഷണങ്ങൾ അവതരിപ്പിച്ചു. ഒാരോ പരീക്ഷണവും കുട്ടികൾക്ക് ചോദ്യങ്ങൾ നൽകി ഉത്തരങ്ങൾ പറയിച്ചാണ് അവതരിപ്പിച്ചത് . ഒാരോ പരീക്ഷണത്തിനു ശേഷം ആ പരീക്ഷണത്തെക്കുറിച്ച് പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് സാർ കൂടുതൽ വ്യക്ത വരുത്തി. കുട്ടികളുടെ അവതരണത്തിനു സേഷം പ്രഥമാധ്യാപകൻ വൃത്തം , സമചതുരം ,ത്രികോണം ആകൃതികളിൽ വെട്ടി മാറ്റിയ ദർപണങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി . ഈ ദർപണങ്ങൾ ഉപയോഗിച്ച് ഭിത്തിയിൽ സൂര്യന്റെ പ്രതിബിംബം പതിപ്പിച്ചാൽ എന്ത് ആകൃതിയായിരിക്കും ? എന്ന ചോദ്യം അവതരിപ്പിച്ചു . കുട്ടികൾ വ്യത്യസ്ത ഉത്തരങ്ങൾ പറഞ്ഞപ്പോൾ പരീക്ഷിച്ച് ശരിയായ ഉത്തരവും കാരണവും കണ്ടെത്താൻ നിർദേശം നൽകി . തുടർന്ന് എസ് എം സി വിദ്യാഭ്യാസ വിദഗ്ദൻ ജോസ് സാർ ശാസ്ത്ര ദിന ആശംസകൾ അറിയിച്ചു. സീനിയർ അധ്യാപിക സരിത റ്റീച്ചറിന്റെ നന്ദിയോടെ ശാസ്ത്രദിന അസംബ്ലി സമാപിച്ചു.

2.ശാസ്ത്ര ക്ലാസ്

ശാസ്ത്ര ദിനത്തിന്റെ ഭാഗമായി ലഘുപരീക്ഷണങ്ങൾ ഉൾപ്പെടുത്തിയ ശാസ്ത്ര ക്ലാസ് ക്രമീകരിച്ചു. റിട്ടയേർഡ് പ്രഥമാധ്യാപകൻ സെബാസ്റ്റ്യൻ സാർ ക്ലാസിന് നേതൃത്വം നൽകി .പാഴ്വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച നിരവധി പരീക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ക്ലാസ് വളരെ രസകരവും വിജ്ഞാനപ്രദവും ആയിരുന്നു.

3.ശാസ്ത്ര ലാബ് ഉപകരണ പ്രദർശനം

ശാസ്ത്ര ലാബിലെ ഉപകരണങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി പ്രദർശനം ക്രമീകരിച്ചു.ഇതിനായി ഉപകരണവും അതിന്റെ പേരും പ്രദർശിപ്പിച്ചു. ക്ലാസധ്യാപകന്റെ നേതൃത്വത്തിൽ ഒാരോ ക്ലാസും പ്രദർശനം കാണുകയും ഉപകരണങ്ങൾ പരിചയപ്പെടുകയും ചെയ്തു

4.ശാസ്ത്ര പരീക്ഷണ മൂലകൾ

കുട്ടികൾക്ക് പരീക്ഷണം ചെയ്തു നോക്കുന്നതിനായി 12 പരീക്ഷണ വസ്തുക്കളും നിർദേശങ്ങളും 12 കോർണറുകളിലായി മിനി കോൺഫറൻസ് ഹാളിൽ ക്രമീകരിച്ചു. ക്ലാസധ്യാപകന്റെ നേതൃത്വത്തിൽ മൂലകൾ സന്ദർശിച്ച് നിർദേശങ്ങൾക്കനുസരിച്ച് പരീക്ഷണങ്ങൾ ചെയ്തു .

1.പൽചക്രങ്ങൾ

വലിയ പൽ ചക്രം ഒരു പ്രാവശ്യം കറക്കി നോക്കൂ. ചെറിയ പൽചക്രം എത്ര തവണ കറങ്ങുന്നു?

ഇനി ചെറിയ പൽചക്രം ഒരു പ്രാവശ്യം കറക്കി നോക്കു.വലിയ പൽചക്രത്തിന്റെ കറക്കം പൂർത്തിയാകുന്നുണ്ടോ?

ഇതിൽ നിന്നും പൽചക്രങ്ങളുടെ ഉപയോഗത്തെക്കുറിച്ച് എന്താണ് മനസിലായത് ?

കൂട്ടുകാരുമായി പങ്കു വയ്ക്കൂ.

2.ഡബിൾ കോൺ

ചാനലീലൂടെ ഡബിൾ കോൺ ചലിപ്പിച്ചു നോക്കൂ.....

ചലനത്തിൽ എന്ത് പ്രത്യേതയാണ് നിങ്ങൾ നിരീക്ഷിച്ചത് ?

എന്തായിരിക്കാം കാരണം ?

അന്വേഷിച്ച് കണ്ടെത്തൂ.......

3.യഥാർത്ഥ കൂട്ടൂകാർ

ഹെയർ മസാജിംഗ് സ്പ്രിംഗിലെ ചെറിയ കമ്പിയിലൊന്നിനെ ചലിപ്പിച്ചു നോക്കൂ......

എന്തായിരുന്നു നിങ്ങൾ കണ്ടത് ?

ഇനി ഹെയർ മസാജിംഗ് സ്പ്രിംഗിലെ വലിയ കമ്പിയിലൊന്നിനെ ചലിപ്പിച്ചു നോക്കൂ......

എന്തു വ്യത്യാസമാണ് നിങ്ങൾ കണ്ടത്?

എന്തായിരിക്കാം ഈ വ്യത്യാസത്തിന് കാരണം ?

എന്തുകൊണ്ടായിരിക്കുാം രണ്ടുവലിപ്പത്തിലുള്ള കമ്പികളും ഒരേ സമയം ചലിക്കാത്തത് ?

ഉത്തരം കണ്ടെത്താൻ ശ്രമിച്ചു നോക്കൂ.......

4.സ്പ്രിംഗിലൂടെ ചലിക്കാം

ചെറിയ കമ്പി സ്പ്രിംഗിലൂടെ താഴേയ്ക്കു ചലിപ്പിക്കൂ....

ചെറിയ കമ്പിയുടെ ചലനം നിരീക്ഷിക്കു.....

ചെറിയ കമ്പി ഏതെല്ലാം ചലനങ്ങൾക്കു വിധേയമാകുന്നു .....

കണ്ടെത്താൻ ശ്രമിക്കൂ.........

വീഴാതെ നിറുത്താമോ?

മൂന്നു ബോളുകൾ അടങ്ങിയ സംവിധാനം ഒരു ബിന്ദുവിൽ നിറുത്താൻ കഴിയുമോ?

ശ്രമിച്ചു നോക്കൂ ......

5.വീഴാതെ നിൽക്കുന്നില്ലേ ?

മുന്നു ബോളുകൾ അടങ്ങിയ സംവിധാനത്തെ സ്റ്റാൻഡിൽ നിറുത്തിനോക്കൂ....

വീഴാതെ നിൽക്കുന്നില്ലേ ?

ഇനിൽ ചൂണ്ടുവിരൽ തുമ്പിൽ നിറുത്തി നോക്കൂ ......

വീഴാതെ നിൽക്കുന്നില്ലേ ?

എന്തായിരിക്കാം കാരണം?

കണ്ടെത്താൻ ശ്രമിക്കൂ.......

6.സയാമീസ് ഇരട്ടകൾ

ഒരു ഗോലി ചാനലിന്റെ ഒരഗ്രത്തുനിന്നും താഴേയക്കു ഉരുട്ടി നോക്കൂ.....

എത്ര ഗോലികൾ ഉരുണ്ടുമാറി?

ഇനി രണ്ടു ഗോലികൾ ഒരുമിച്ച് ഉരുട്ടി നോക്കൂ......

എത്ര ഗോലികൾ ഉരുണ്ടുമാറി?

എന്തായിരിക്കാം ഇതിനു പിന്നിലെ രഹസ്യം ?

അന്വേഷിച്ചു നോക്കൂ........

7.വായുവിൽ നിൽക്കുന്ന റിംഗ്

ചരടിൽ കെട്ടിയിരിക്കുന്ന ചെറിയ റിംഗ് പൈപ്പിലെ വലിയ റിംഗിനടുത്തേയ്ക്കു കൊമ്ടുവന്നതിനു ശേഷം വിട്ടു നോക്കൂ......

എന്താണ് നിങ്ങൾ നിരീക്ഷിച്ചത് ?

എന്തുകൊണ്ടായിരിക്കാം റിംഗ് വായുവിൽ തങ്ങി നിൽക്കുന്നത് ?

അന്വേഷിച്ച് കണ്ടെത്തൂ..........

8.കോണളവും പ്രതിബിംബളുടെ എണ്ണവും

വ്യത്യസ്ത കോണളവുകളിൽ ദർപ്പണങ്ങൾ ക്രമീകരിച്ച് പ്രതിബിംബങ്ങളുടെ എണ്ണം നിരീക്ഷിക്കൂ.....

പ്രതിബിംബങ്ങളുടെ എണ്ണം കൂടുന്നതെപ്പോഴാണ് ?

പ്രതിബിംബങ്ങളുടെ എണ്ണം കുറയുന്നതെപ്പോഴാണ് ?

ഇതിൽ നിന്നും നിങ്ങൾ എത്തിച്ചേർന്ന നിഗമനങ്ങൾ എന്തെല്ലാമാണ് ?

കൂട്ടുകാരുമായി ചർച്ച ചെയ്യൂ........

9.മാന്ത്രിക കിണർ

സ്വിച്ച് ഒാൺ ചെയ്ത് കിണറിനുള്ളിലേയ്ക്കു നോക്കൂ.....

കിണറിന്റെ ആഴം തിരിച്ചറിയൂ.....

ഇനി കിണറിനു പുറത്തേയ്ക്കു നോക്കൂ....

യഥാർത്ഥത്തിൽ കിണറിന് ആദ്യം കണ്ട അത്രയും ആഴമുണ്ടോ?

ഇങ്ങനെ തോന്നാൻ കാരണമെന്തായിരിക്കാം .....

കൂട്ടുകാരുമായി ചർച്ച ചെയ്തു കണ്ടെത്തൂ.....

10.നിറം മാറും ചക്രം

ഡിസ്കിലെ നിറങ്ങൾ ഏതെല്ലാമാണ് ?

സ്വിച്ച് ഒാൺ ചെയ്തു ഡിസ്കിന്റെ നിറം മാറ്റം നിരീക്ഷിക്കൂ......

എന്തായിരിക്കാം കാരണം ?

സൂര്യപ്രകാശവുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ ?

അന്വേഷിക്കൂ...... കണ്ടെത്തൂ........

11.ലൗവിംഗ് ബോൾസ്

പന്തുകൾക്കു നടുവിൽ ഊതി പന്തുകളെ തമ്മിൽ അകറ്റാമോ ?

ഊതി നോക്കൂ.....

എന്താണ് നിങ്ങൾ നിരീക്ഷിച്ചത് ?

എന്തായിരിക്കാം ഇതിനു കാരണം ?

കൂട്ടുകാരുമായി ചർച്ച ചെയ്ത് കണ്ടെത്തൂ......

12.നാനാത്വത്തിൽ ഏകത്വം

വ്യത്യസ്ത ആകൃതിയിൽ മുറിച്ചു മാറ്റിയ കറുത്ത കടലാസ് ഒട്ടിച്ച ദർപണങ്ങൾ ഒാരോന്നായെടുത്ത് സൂര്യപ്രകാശം ചുവരിൽ പ്രതിഫലിപ്പിച്ചു നോക്കൂ.....

മുറിച്ചു മാറ്റിയ കടലാസിന്റെ ആകൃതിയും ചുവരിൽ രൂപപ്പെടുന്ന പ്രിബിംബത്തിന്റെ ആകൃതിയും ശ്രദ്ധിക്കൂ.....

എന്തു പ്രത്യേകതയാണ് നിങ്ങൾ ശ്രദ്ധിച്ചത് ?

എന്തായിരിക്കാം കാരണം ?

അന്വേഷിച്ച് കണ്ടെത്തു........