ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/മാതൃസംഗമം

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ ബോധവൽകരണത്തിന്റെ ഭാഗമായി ആറ് , ഏഴ് ക്ലാസുകളിലെ കുട്ടികളുടെ അമ്മമാർക്കായി ഒരു ക്ലാസ് മാതൃസംഗമം എന്ന പേരിൽ ഒക്ടോബർ 13ാം തീയതി എം പി റ്റി എ ചെയർപേഴ്സൺ ശ്രീമതി ദീപ്തിയുടെ അധ്യക്ഷതയിൽ ക്രമീകരിച്ചു. മാറനല്ലൂർ ഗ്രാമപഞ്ചായത്തു ഹെൽത്ത് ഇൻസ്കെടർമാരായ ശ്രീ. അജയകുമാർ , ശ്രീമതി മിനി എന്നിവർ ക്ലാസുകൾക്കു നേതൃത്വം നൽകി . കുട്ടികൾ ലഹരിക്കടിമപ്പെടുന്ന സാഹചര്യങ്ങൾ , ലഹരി ഉപയോഗക്കുന്നതിന്റെ ലക്ഷണങ്ങൾ , ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങൾ , ലഹരി ഉപയോഗം തടയുന്നതിൽ രക്ഷാകർത്താക്കളുടെ പങ്ക് എന്നിവ ഉൽപ്പെടുന്നതായിരുന്നു ക്ലാസ് . പ്രഥമാധ്യാകൻ ശ്രീ. സ്റ്റുവർട്ട് ഹാരീസ് , സീനിയർ അധ്യാപിക ശ്രീമതി സരിത , സ്റ്റാഫ് സെക്രട്ടറി ശ്രീമതി റായിക്കുട്ടി പീറ്റർ ജെയിംസ് എന്നിവരും അമ്മമാരുടെ സംശയങ്ങൾക്കു മറുപടി പറഞ്ഞു.