ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/മഷിത്തണ്ട്

അവധിക്കാലം സർഗാത്മകമാക്കാൻ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായുള്ള വേറിട്ട ഒരു പ്രവർത്തനം മഷിത്തണ്ട് .....
കുട്ടിക്കാലത്തെ മധുരമുള്ള ഒാർമയായ മഷിത്തണ്ട് .....
ഒാർമയുടെ കല്ലു സ്ലേറ്റിൽ കുറിച്ച അക്ഷരങ്ങൾ മായ്ക്കുന്നതിനായി തൊടിയിലെവിടെയോ പിറവിയെടുത്ത മഷിത്തണ്ട് .........
കല്ലുസ്ലേറ്റിൽ കുറിച്ച അക്ഷരങ്ങൾ കൂട്ടുകാർ പങ്കുവയ്ച മഷിത്തണ്ടുപയോഗിച്ച് മായ്ച്ചവർ....

മഷിത്തണ്ടിന്റെ ഒരു കഷ്ണത്തിനായി കൂട്ടുകാരുടെ പിന്നാലെ ഒാടിയവർ.....
മഷിത്തണ്ട് എത്ര മായ്ച്ചാലും മായാത്ത ഒാർമയാണ്....
മായ്ച്ചിട്ടും മായാത്ത ഒാർമകൾക്കായി മനസ് തൊടിയിലെവിടെയോ പിറവിയെടുത്ത മഷിത്തണ്ടിനെ തിരയുന്നു......

മഷിത്തണ്ടിനെ തിരയുന്നവർക്കായി മഷിത്തണ്ട് ഇവിടെ വീണ്ടും പിറവിയെടുക്കുന്നു ,ആശയാക്ഷരലോകങ്ങളിൽ കൂടെ ഒരു കൗതുക സഞ്ചാരമായി.......
കുഞ്ഞുമനസുകളിലെ മധുരമുള്ള ഒാർമകൾ അക്ഷരങ്ങളായി പിറവിയെടുത്തപ്പോൾ അത് മഷിത്തണ്ടിന്റെ പുനർജന്മമായി ........
കുഞ്ഞുമനസിലെ വരികൊൾപ്പം രക്ഷാകർത്താക്കൾക്കും സർഗാത്മക രചനയ്ക്കുള്ള അവസരം .....

രചനകൾ ഡിജിറ്റൽ മാഗസീനായി വായനക്കാരിലേയ്ക്ക്.........