ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ചാന്ദ്രയാൻ 3
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 വിക്ഷേപണം കാണുന്നതിനായി പ്രത്യേക സൗകര്യം വിദ്യാലയത്തിൽ ഒരുക്കി. വിദ്യാർത്ഥികൾ കൈ അടിച്ച് ഒാരോ ഘട്ടവും ആവേശപൂർവം കണ്ടു. വിക്ഷേപണം മുതൽ ചന്ദ്രനിൽ ലാൻഡർ ഇറങ്ങുന്നതു വരെ പത്രങ്ങളിൽ വരുന്ന ഫോട്ടോ , വാർത്ത എന്നിവ ഉൾപ്പെടുത്തി ആൽബം തയ്യാറാക്കുന്നതിന് നിർദേശം നൽകി.ലാൻഡർ ചന്ദ്രനിലിറങ്ങുന്ന അപൂർവ കാഴ്ച കാണുന്നതിനായി ISRO യുടെലൈവ് ലിങ്ക് ക്ലാസ് ഗ്രൂപ്പുകളിലും പൊതു ഗ്രൂപ്പിലും ഷെയർ ചെയ്തു. നിർബന്ധമായും വീട്ടിലിരുന്ന് ലൈവ് കാണുന്നതിനുള്ള നിർദേശം നൽകി .