ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/കാട്ടാലാരവം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളീയം പരിപാടിയുടെ ഭാഗമായി കാട്ടാക്കട എം എൽ എ അഡ്വ. ഐ ബി സതീഷിന്റെ നേതൃത്യത്തിൽ കാട്ടാക്കട മണ്ഡലത്തിൽ സംഘടിപ്പിച്ച പരിപാടിയാണ് കാട്ടാലാരവം . കേരളവുമായി ബന്ധപ്പെട്ട ആറുഗാനങ്ങളുടെ അവതരണമായിരുന്നു ഈ പ്രോഗ്രാമിന്റെ പ്രത്യേകത .കേരളീയ ഗാനങ്ങളുടെ സ്കൂൾതല അവതരണം ഒക്ടോബർ 18 ബുധനാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്നു. കാട്ടാലാരവും സ്കൂൾതല പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് മെംബർ രജത് ബാലകൃഷ്ണൻ നിർവഹിച്ചു. വിദ്യാലയത്തിൽ നിന്നും ഏഴു ടീമുകൾ ഗാനങ്ങൾ അവതരിപ്പിച്ചു.

പോസ്റ്റർ
കേരളീയഗാനം റെഡ് ഹൗസ്
കേരളീയഗാനം യെല്ലോ ഹൗസ്
കേരളീയഗാനം ഗ്രീൻ ഹൗസ്
കേരളീയഗാനം ബ്ലൂ ഹൗസ്
മണ്ഡലതലഅവതരണത്തിൽ അപർണ , ശിവലക്ഷ്മി , അവനിജ , റിത്യ ,ആൻസി , അബിയ എന്നിവർ
മണ്ഡലതല അവതരണം

കാട്ടാലാരവത്തിന്റെ മണ്ഡലതല അവതരണം മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും ആയിരം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബർ 21 ശനിയാഴ്ച 2 മണിക്ക് തൂങ്ങാംപാറ കാളിദാസ മണ്ഡപത്തിൽ സംഘടിപ്പിച്ചു. നമ്മുടെ വിദ്യാലയത്തിൽ നിന്നും 49 വിദ്യാർത്ഥികൾ പങ്കെടുത്തു. ഇവരിൽ അപർണ , ശിവലക്ഷ്മി , റിത്യാ എസ് പ്രമോദ് , അബിയ ജെ വാട്സൻ , ആൻസി , അവനിജ എന്നിവർക്ക് പാട്ട് ലീഡ് ചെയ്യുന്നതിനുള്ള അവസരം ലഭിച്ചു.