ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അമ്മയ്ക്കൊരുമ്മ

ഊരൂട്ടമ്പലം അയ്യൻകാളി - പഞ്ചമി സ്മാരക ഗവ യു പി സ്കൂളിന് നവംബർ 20 തിങ്കളാഴ്ച വേറിട്ട ഒരു ദിനമായിരുന്നു. അമ്മമാരുടേതായ ദിവസം.അമ്മമാരെ മക്കൾ ചുംബനം നൽകി ആദരിച്ച ദിവസം.അമ്മയ്ക്കൊരുമ്മ എന്ന പരിപാടി രാവിലെ 11.30 ന് എം പി റ്റി എ ചെയർപേഴ്സൺ ശ്രീമതി ഷീബയുടെ അധ്യക്ഷതയിൽ എം പി റ്റി എ അംഗം ശ്രീമതി സുജ റെയ്ച്ചലിന്റെ ശ്രാവ്യ സുന്ദരമായ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ചു. സീനിയർ അധ്യാപിക ശ്രീമതി സരിത ഏവരെയും സ്വാഗതം ചെയ്തു.മുൻ ഡി ഇ ഒ യും കവയത്രിയുമായ ശ്രീമതി ശാന്തി പ്രമീള അമ്മയ്ക്കൊരുമ്മ പരിപാടി അമ്മയെ ക്കുറിച്ചുള്ള കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു. തുടർന്ന് മുൻ നെയ്യാറ്റിൻകര മുൻസിപ്പൽ കോർപ്പറേഷൻ അധ്യക്ഷയും മാരായമുട്ടം ലൂഥറൻ എൽ പി സ്കൂൾ പ്രഥമ അധ്യാപികയുമായ ശ്രീമതി ഹീബ മുഖ്യ സന്ദേശം നൽകി. അനുഭവങ്ങളിലൂടെയും കഥകളിലൂടെയുമുള്ള പ്രഭാഷണം അക്ഷരാർത്ഥത്തിൽ അമ്മമനസ്സുകളിൽ കുളിർമഴയായി പെയ്തിറങ്ങുകയായിരുന്നു.കാട്ടാക്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ബീനകുമാരി,എസ് എം സി ചെയർമാൻ ശ്രീ. ബിജു,പി റ്റി എ പ്രസിഡന്റ് ശ്രീ. ബ്രൂസ്, എസ് എം സി വിദ്യഭ്യാസ വിദഗ്ധൻ ശ്രീ. ജോസ്, സ്കൂൾ ലീഡർ കുമാരി അപർണ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് അമ്മാർ നിറഞ്ഞ സദസ്സിൽ ആദരവ് സ്വീകരിച്ചു. അമ്മമാർ സ്റ്റേജിലെത്തുമ്പോൾ മക്കൾ അമ്മയെ കെട്ടിപിടിച്ചു ചുംബനം നൽകി അമ്മയെ കുറിച്ച് സംസാരിച്ചു. ആതിനുശേഷം ആശംസാകാർഡും റോസാപ്പൂവും നൽകി കാൽതൊട്ടു വന്ദിക്കുന്നതായിരുന്നു മക്കൾ അമ്മയ്ക്കു നൽകിയ ആദരവ്.നിറഞ്ഞ സദസിൽ വച്ച് മക്കളുടെ സ്നേഹചുംബനം ലഭിച്ചപ്പോൾ അമ്മമാരിൽ പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. എസ് ആർ ജി കൺവീനർ ശ്രീമതി രേഖ ഏവർക്കും നന്ദി അറിയിച്ചു. വിദ്യാലയത്തിലെത്തിയ അമ്മമാർക്കായി ഉച്ചഭക്ഷണം ഒരുക്കിയിരുന്നു.ചോറ് , കപ്പ ,മീൻ കറി, തോരൻ,കിച്ചടി എന്നിവയായിരുന്നു വിഭവങ്ങൾ. ഉച്ചഭക്ഷണത്തിനു ശേഷം അമ്മമാർ കലാപരിപാടികൾ അവതരിപ്പിച്ചു. പാട്ടുകൾ, കവിതകൾ,നാടൻപാട്ട്, തിരുവാതിര, നൃത്തം എന്നിവ ഉൾപ്പെടുന്നതായിരുന്നു കലാപരിപാടികൾ. .ഒരു ദിനം അമ്മമാരെ ആദരിക്കുന്നതിനായി,അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കുന്നതിനായി അവസരമൊരുക്കിയ ചാരിതാർത്ഥ്യത്തോടെ.........

പോസ്റ്റർ
സംഘഗാനം
ആദരവ്
തിരുവാതിര
ഡാൻസ്
ഡാൻസ്