ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ് ഉദ്ഘാടനം
സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനംപ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരിസ് സാർ നിർവഹിച്ചു. സയൻസ് അധ്യാപിക ശ്രീമതി രാഖി ടീച്ചർ കുട്ടികളോട് സംസാരിച്ചു. ഒന്നിടവിട്ടുള്ള ബുധനാഴ്ചകളിൽ സയൻസ് ക്ലബ്ബ് ചേരുന്നതിനും താഴെ പറയുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നതിനും തീരുമാനിച്ചു.
ജൂൺ, ജൂലൈ - പരീക്ഷണങ്ങൾ
ആഗസ്റ്റ് , സെപ്തംബർ - നിരീക്ഷണം ( ചെടികളുടെ പ്രത്യേകതകൾ, വീട്ടിലെ ജീവികൾ)
ഒക്ടോബർ , നവംബർ - ശാസ്ത്രോപകരണങ്ങളുടെ നിർമാണം
ഡിസംബർ , ജനുവരി - ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടൽ
ഫെബ്രുവരി , മാർച്ച്- ശാസ്ത്രകൗതുകം
ഒന്നിടവിട്ടുള്ള ബുധനാഴ്ചകളിൽ ശാസ്ത്രാധ്യാപിക രാഖിയുടെ നേതൃത്വത്തിൽ ക്ലബ്ബ് ചേരുന്നു . അംഗങ്ങൾക്ക് അതാത് മാസത്തെ പ്രവർത്തനങ്ങൾ നൽകുന്നു
പഠനയാത്ര
ക്ലബ്ബിലെ അംഗങ്ങൾക്കായി തിരുവനന്തപുരം മൃഗശാല , പ്രിയദർശിനി പ്ലാനറ്റോറിയം , ശംഖുമുഖം എന്നിവിടങ്ങളിലേയ്ക്കു പഠനയാത്ര സംഘടിപ്പിച്ചു.
ശാസ്ത്രമേള
2022 23 അധ്യായനവർഷത്തെ സ്കൂളുകളില ശാസ്ത്രോത്സവം 2022 സെപ്റ്റംബർ 30-ആം തീയതി നടത്തി .രാവിലെ 10 മണിക്ക് വിദ്യാർത്ഥിനികളുടെ ഈശ്വര പ്രാർത്ഥനയോടെ പൊതുയോഗം ആരംഭിച്ചു .ഹെഡ്മാസ്റ്റർ ഏവരെയും സ്വാഗതം ചെയ്തു പിടിഎ പ്രസിഡൻറ് ശ്രീകുമാർ അധ്യക്ഷതവഹിച്ച യോഗം എസ് എം സി ചെയർമാൻ ബിജു ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക സരിത ആശംസകൾ അറിയിച്ചു . സ്‌റ്റഫ് സെക്രട്ടറി റായി കുട്ടി നന്ദി അറിയിച്ചു. തുടർന്ന് മത്സരങ്ങൾ ആരംഭിച്ചു.
ശാസ്ത്രമേളയിൽ ഉൾപ്പെടുത്തിയ മത്സരയിനങ്ങൾ :
- സ്റ്റിൽ മോഡൽ
- വർക്കിംഗ് മോഡൽ
- ഇമ്പ്രവൈസ്ഡ് എക്സ്പെരിമെന്റ്സ്
- ക്വിസ്
ശാസ്ത്ര അധ്യാപിക രാഖി ശാസ്ത്രമേളയുടെ കൺവീനറായി പ്രവർത്തിച്ചു.40 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
ഒക്ടോബർ 21 വെള്ളിയാഴ്ച പൂവച്ചൽ ഗവ യു പി സ്കൂളിൽ നടന്ന സബ്ജില്ലാ ശാസ്ത്രമേളയിൽ ക്വിസ് , സ്റ്റിൽ മോഡൽ , വർക്കിംങ് മോഡൽ , ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റ് എന്നിവയിൽ മത്സരിച്ചു. സ്റ്റിൽ മോഡലിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി രഹ്ന , കൃഷ്ണ എന്നിവർ സ്കൂളിന്റെ അഭിമാനമായി മാറി.
ദിനാചരണങ്ങൾ
- ഡോ. എ.പി.ജെ. അബ്ദുൽ കലാം ഓർമ ദിനാചരണം, ജൂലൈ 27.ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ സ്മരണ നിലനിർത്തുന്നതിനായി സ്കൂൾ കോമ്പൗണ്ടിൽ സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റുവർട്ട് ഹാരിസ് , പിടിഎ പ്രസിഡന്റ് ശ്രീ ശ്രീകുമാർ, പി ടി അംഗങ്ങൾ, സയൻസ് അധ്യാപിക ശ്രീമതി രാഖി ടീച്ചർ എന്നിവർ ചേർന്ന് ഓർമ മരം നട്ടു
- ചാന്ദ്ര ദിനം.ചാന്ദ്രദിനത്തിന്റെ പ്രവർത്തനങ്ങൾക്ക് ജൂലൈ 21ന് തുടക്കം കുറിച്ചു.മൂന്നു ദിവസങ്ങളിലായാണ് പ്രവർത്തനങ്ങൾ നടത്തിയത്. ചാന്ദ്രദിന സന്ദേശം, റോക്കറ്റ് നിർമ്മാണം, ക്വിസ്, പോസ്റ്റർ രചന ,കത്തെഴുതാം, പതിപ്പ് നിർമ്മാണം, പ്രദർശനം എന്നിവ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
- ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 8 ന് തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയത്തിലേയ്ക്കു ഒരു പഠനയാത്ര സംഘടിപ്പിച്ചു. വിദ്യാലയത്തിൽ നിന്നും കെ എസ് ആർ ടി സി ബസിലും കിഴക്കേകോട്ടയിൽ നിന്നും ഡബിൾ ഡക്കർ ബസിലും യാത്ര ചെയ്താണ് പ്ലാനറ്റോറിയത്തിൽ എത്തിയത് . ഡബിൾ ഡക്കർ ബസിൽ നഗരക്കാഴ്ചകൾ കണ്ടുകൊണ്ടുള്ള ഡബിൾ ഡക്കർ യാത്ര ഒരു നവ്യനുഭവവും നിരവധി അറിവുകളുമാണ് കുഞ്ഞുങ്ങൾക്കു നൽകിയത് . A journey out side the solar system ഷോ കുട്ടികളിൽ വളെരെ ആവേശവും അറിവും നിറച്ചതായിരുന്നു. ഷോയ്ക്കു പുറമേ 3D ഷോ, സയൻസ് ഗാലറി , സയൻസ് പാർക്ക് , ശലഭോദ്യാനം , ജൈവവൈവിധ്യ ഉദ്യാനം , ഔഷധതോട്ടം എന്നിവ നിരിക്ഷിക്കുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനും കഴിഞ്ഞു.
- വർണരാജി -ദേശീയ ശാസ്ത്ര ദിനം .ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 വർണരാജി എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു . പ്രത്യേക അസംബ്ലി , ശാസ്ത്രക്ലാസ് , ഒരു കുട്ടിക്കൊരു പരീക്ഷണം , പരീക്ഷണമൂലകൾ, ലാബ് ഉപകരണങ്ങളുടെ പ്രദർശനം എന്നിവയാരുന്നു പ്രധാന പരിപാടികൾ