ഗവ. യു. പി. എസ്. മുടപുരം/അക്ഷരവൃക്ഷം/മാറുന്ന ചിന്തകൾ

മാറുന്ന ചിന്തകൾ


ചിന്തിതനായി വീട്ടുമുറ്റത്തിരിക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വിജനമായ നടവരമ്പും കുട്ടികൾ ആർത്തുല്ലസിച്ചിരുന്ന കളിസ്ഥലങ്ങളുമെല്ലാം ശൂന്യതയുടെ പുകച്ചുഴിയിൽ ഒളിച്ചിരിക്കുന്നു. ഇൗ ശൂന്യത അവനെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവന്റെ ചിന്തകളെ കീറിമുറിച്ചുകൊണ്ട് ഒരു പറ്റം തത്ത ക്കൂട്ടം പെട്ടെന്ന് പാടവരമ്പത്തേക്ക് പറന്നിറങ്ങി. നെൽക്കതിർ കൊത്തി സന്തോഷത്തോടെ അവ മുകളിലേക്ക് പറന്നും താഴ്ന്നും രസിക്കുന്ന കാഴ്ച്ച അവനിൽ അത്ഭുതമുളവാക്കി. അവയ്ക്കൊപ്പം കളിക്കുന്ന കൊക്കുകളും പ്രാവുകളുമൊക്കെ അവരുടെ ലോകം സൃഷ്ടിക്കുകയായിരു ന്നുവെന്ന് അവന് തോന്നി. പുല്ലുമേയുന്ന കി ടാവുകൾ പാടത്തിന്റെ നടവരമ്പിലൂടെ ഓടി ക്കളിക്കുന്നു. അതിന് പിറകിൽ കുറച്ച് ആട്ടിൻ പറ്റങ്ങളു മുണ്ട് . അവയൊക്കെ ആരെയും പേടിക്കാതെ സ്വാതന്ത്ര്യത്തോടെ നടക്കുന്നത് ഇതാദ്യമാണെന്ന്‌ അവന് തോന്നി കാരണം മുമ്പൊരിക്കലും ഇതൊന്നും നോക്കി കാണാൻ അവന് അവസരം ലഭിച്ചിട്ടുമില്ല. അവയ്ക്കൊപ്പം പ്രകൃതിയും സ്നേഹചുംബനങ്ങൾ നൽകുന്നതായി അവന് തോന്നി.അവൻ ഇൗ പുതുലോകത്തെ സൂക്ഷ് മതയോടെ നോക്കി കാണുന്നുണ്ടായിരുന്നു.അവനിലേക്ക് ആനന്ദത്തിന്റെ കാഹളം മുഴക്കി ഇൗ കാഴ്ചകൾ . കൊറോണ എന്ന മഹാരോഗം പടർന്നുപിടിക്കുന്നത്കൊണ്ട് മാത്രം വീട്ടിൽ ചടഞ്ഞിരിക്കേണ്ടി വന്ന ഉണ്ണിക്കുട്ടന് ഒരു നവലോകം സൃഷ്ടിക്കാൻ സാധിച്ചതായി തോന്നി .അപ്പോഴേക്കും അച്ഛൻ വിളിക്കുന്നുണ്ടായിരുന്നു അവൻ ഓടി അച്ഛനടുത്തേക്ക് ചെന്നു .അച്ഛൻ പറഞ്ഞു മോനേ രോഗം പടർന്നുപിടിക്കുകയാണ് പുറത്തേക്കൊന്നും പോയേക്കല്ലേ. വീടും പരസരവും വൃത്തിയാക്കുന്ന തിരക്കിലാണ് അമ്മ. അവനും അമ്മയെ സഹായിക്കാൻ തീരുമാനിച്ചു. വീടൊക്കെ ലോഷൻ ഉപയോഗിച്ച് വൃത്തിയാക്കി അമ്മ കുമിഞ്ചാൻ പുകയ്‌ക്കുന്നത് കണ്ടു. കീടങ്ങളെ തുരത്താനാണെന്ന് അമ്മ പറയുന്നുണ്ടായിരുന്നു . ചേട്ടനൊപ്പം ഉണ്ണിക്കുട്ടൻ കൂടി പരിസരത്തെ ചപ്പുചവറുകൾ വൃത്തിയാക്കി തീയിട്ടു. പ്ലാസ്റ്റിക്കുകൾ കത്തിക്കാതെ മാറ്റിയിട്ടു. ചേട്ടൻ പറഞ്ഞു ഇൗ പ്ലാസ്റ്റിക് ഒക്കെ കത്തിച്ചാൽ നമുക്കു രോഗം വരും . പരിസരത്തു വെളളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളൊക്കെ വൃത്തിയാക്കി . അപ്പോഴാണ് അച്ഛൻ അങ്ങോട്ട് വന്നത്‌ . അച്ഛൻ പച്ചക്കറികൾ നട്ടു പിടിപ്പിക്കുന്ന തിരക്കിലായിരുന്നു. ഉണ്ണിക്കുട്ടൻ അച്ഛനടുത്തേക്കു ചെന്നു.അച്ഛൻ പറഞ്ഞു വിഷമയമായ ഭക്ഷ്യവസ്തുക്കളാണ് നമുക്ക് ഇപ്പോൾ മാർക്കറ്റിൽ നിന്നും കിട്ടുന്നത്‌. നമ്മുടെ ആവശ്യത്തിനുള്ള പച്ചക്കറികളും ഫലവർഗങ്ങളും നട്ടു വളർത്തിയാൽ വിഷമില്ലാത്ത ആഹാരസാധനങ്ങൾ നമുക്ക്‌ കഴിക്കാം . അതുവഴി രോഗപ്രതിരോധശേഷി കൂട്ടാൻ സാധിക്കും.ഇതൊക്കെ കണ്ട ഉണ്ണിക്കുട്ടന് ചിരിയാണ് വന്നത്. ഒരു വൈറസ് എല്ലാവരെയും എത്രമാത്രം മാറ്റി എടുത്തു. കൊറോണ ഒരു ഉപദ്രവകാരിയാണ് പക്ഷെ ഇത് ലോകജനതയെ എത്രമാത്രം മാറ്റി എടുത്തു. പ്രളയവും കൊറോണയുമൊക്കെ മനുഷ്യന്റെ കൂട്ടായ്മയെ ഉണർത്തുകയാണല്ലോ .ജാതിയും മതവും വർഗ്ഗവും രാഷ്ട്രീയവുമൊന്നും മനുഷ്യത്വത്തിന് അതീതമല്ല എന്ന സത്യം അവൻ മനസ്സിലാക്കി .പഴമയിലേക്ക് മടങ്ങേണ്ടകാലം അതിക്രമിച്ചിരിക്കുന്നു .മണ്ണിലേക്ക് ഇറങ്ങി പണി എടുക്കുന്ന ജനത തിരിച്ചു വരേണ്ടിയിരിക്കുന്നു എന്ന സത്യം അവൻ മനസ്സിലാക്കി.അകത്തേക്ക് കയറുന്നതിനു മുൻപ് കയ്യും മുഖവും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകാൻ അവൻ മറന്നില്ല. തന്റെ റൂമിലേക്ക് കയറി കിടക്കയിൽ കിടന്ന ഉണ്ണിക്കുട്ടന്റെ മനസ് നിറയെ പാടവരമ്പത്തെ പക്ഷികളുടെ സന്തോഷം നിറഞ്ഞ് നിന്നു. പതുക്കെ അവൻ സ്വപ്നത്തിലേക്ക്‌ വഴുതി വീണു.അവിടെ ഒരു നവലോകത്തിന്റെ ജാലകം അവന് മുന്നിൽ തുറക്കപ്പെട്ടു....

ആദിത്ത്. പി എസ്.
5 A ഗവ യു പി എസ് മുടപു രം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ


  .