ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകുകയുള്ളു എന്ന ആപ്തവാക്യം സൂചിപ്പിക്കുന്നത് ആരോഗ്യത്തിന്റെ പ്രാധാന്യത്തെയാണ്. പണ്ടു കാലം മുതൽ തന്നെ ആരോഗ്യസംരക്ഷണത്തിന് ഭാരതം വലിയ പ്രാധാന്യം കല്പിച്ചിരുന്നു. രോഗങ്ങൾ വന്നു ചികിത്സിക്കുന്നതിനെക്കാൾ നല്ലതാണ് രോഗങ്ങൾ വരാതെ നോക്കുന്നത്. രോഗങ്ങൾക്ക് എതിരെയുള്ള പ്രതിരോധം സൃഷ്ടിക്കലാണ് രോഗപ്രതിരോധം എന്നത് കൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യ ശരീരത്തിന് പ്രത്യേകമായുള്ള കഴിവാണ് രോഗങ്ങൾ ക്കെതിരെ യുള്ള ചെറുത്തുനിൽപ്. അന്യവസ്തുക്കൾ അഥവാ രോഗാണുക്കൾ ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ ശരീരം അതിനെ തടയാൻ ശ്രമിക്കുന്നു.
ആ എതിർപ്പ് മറികടന്നു രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ പെരുകുന്ന സാഹചര്യം ഉണ്ടാകുമ്പോ ഴാണ് നമ്മൾ രോഗികൾ ആകുന്നത്. ഇന്ന് നമ്മുടെ നാട്ടിൽ ധാരാളം ആശുപത്രികളും ഡോക്ടർമാരും ഉണ്ട്. എന്നാലും രോഗികളുടെ വൻതിരക്കാണ് ആശുപത്രികളിൽ അനുഭവപ്പെടുന്നത്. രോഗികളുടെ എണ്ണം ഇങ്ങനെ വർധിക്കാൻ എന്താണ് കാരണം.? നമ്മൾ ജീവിക്കുന്ന പരിസ്ഥിതിക്ക് അനുയോജ്യമായ ജീവിതരീതിക്ക്‌ പകരം പ്രകൃതിയിൽ നിന്നും വേറിട്ട ജീവിതരീതി അവലംബിക്കുന്നതാണ് രോഗാവസ്ഥ പെരുകുന്നതിനു കാരണം. കുറച്ചു മുന്നേ യുള്ള ലോകത്തെ കുറിച്ചു നമുക്ക് ചിന്തിക്കാം അന്ന് ഇത്രയധികം ആശുപത്രികളും മറ്റു സംവിധാനങ്ങളും നമുക്കില്ലായിരുന്നു. അന്നും രോഗങ്ങളും ചികിത്സയും ഉണ്ടായിരുന്നു. പ്രകൃതിയിലെ വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടുള്ള ചികിത്സാ രീതിയാണ് അന്ന് നിലവിൽ ഉണ്ടായിരുന്നത്. തീവ്രമായ രോഗങ്ങൾ പോലും അന്ന് ഈ രീതിയിൽ ചികിത്സിച്ചു മാറ്റിയിരുന്നു. ആ രീതികളിൽ നിന്നുമാണ് ആയുർവേദം എന്ന ചികിത്സാ ശാഖ ഭാരതത്തിൽ രൂപം കൊണ്ടത്........ മനുഷ്യൻ വികസനത്തിലേക്ക് കുതിച്ചുയർന്നപ്പോൾ നമുക്ക് നഷ്ടമായത് നമ്മുടെ പ്രകൃതിയെ ആണ് ശുദ്ധവായുവും ശുദ്ധജലവും നമുക്ക് അന്യമായി ഫലമോ വിവിധ ഇനം വൈറസുകൾ നമ്മെ. ആക്രമിക്കാൻ തുടങ്ങി എന്താണ് വൈറസ് ? ഒരു ജീവകോശത്തിലല്ലാതെ ജീവിക്കാൻ കഴിയാത്ത ജീവകോശങ്ങൾ ആണ് വൈറസുകൾ. വൈറസ് എന്ന ലാറ്റിൻ പദത്തിനർത്ഥം വിഷം എന്നാണ് .... .. വൈറസുകൾ രണ്ടു തരത്തിലുണ്ട്. R. NA. വൈറസുകളും D. N.A വൈറസുകളും. കൊറോണ ഒരു R. N. A. വൈറസ് ആണ്. നമുക്ക് സാധാരണ വരുന്ന ജലദോഷം പോലും വൈറസ് മൂലമാണ് ഉണ്ടാകുന്നത്
രോഗപ്രതിരോധശേഷി വർധിപ്പിച്ചുകൊണ് മാത്രമേ നമുക്ക് ഈ വൈറസുകളെ തോല്പിക്കാൻ പറ്റുകയുള്ളു. രോഗപ്രതിരോധശേഷി വർധിക്കണമെങ്കിൽ നമ്മൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. ശുദ്ധവായുവും ശുദ്ധജലവും ഉറപ്പാക്കണം. പോഷകഗുണമുള്ള വിഷരഹിതമായ ആഹാരം കഴിക്കണം. വിഷമില്ലാത്ത ആഹാരത്തിനായി കൃഷി ചെയ്യണം. പരിമിതമായ തോതിൽ എങ്കിലും കൃഷി ചെയ്യാൻ നമുക്ക് ഈ ലോക്കഡൗ ൻ കാലത്ത് പഠിക്കാം നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം. കൊറോണ പോലുള്ള മഹാമാരികളെ തുരത്താം

ദേവനന്ദന S.R
6 B ഗവ. യു. പി. എസ്. പാലവിള
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം