ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/കൊറോണയും ശുചിത്വവും...

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും ശുചിത്വവും...

ഇത് കൊറോണ ക്കാലം. ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. ഒരുപാടു ആളുകൾ മരിച്ചു. ഈ സമയത്തു ശുചിത്വ പാലനത്തിനു ഏറെ പ്രാധാന്യം ഉണ്ട്. ശുചിത്വം രണ്ടു തരത്തിലുണ്ട്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും. ദിനകൃത്യങ്ങൾ കൃത്യമായി ചെയ്തും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ചും നമുക്ക് വ്യക്തി ശുചിത്വം പാലിക്കാം. പണ്ടുള്ള ആൾക്കാർ ചെയ്യുന്നത് പോലെ പുറത്തു പോയി വന്നാൽ കയ്യും കാലും മുഖവും കഴുകുന്നത് ഒരു ശീലമാക്കാം...... പരിസരശുചിത്വം പാലിക്കാൻ നമ്മൾ മാത്രം വിചാരിച്ചാൽ പോരാ എല്ലാവരും സഹകരിക്കണം. വീടും പരിസരവും മാത്രമല്ല പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം. ചപ്പുചവറുകൾ വലിച്ചെറിയരുത്. അഴുക്കുവെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത്.

NIRALA R.S
3 A ഗവ. യു. പി. എസ്. പാലവിള
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം