ഗവ. യു. പി. എസ്. നെല്ലനാട്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

കൊറോണ വൈറസിനെക്കുറിച്ച് അമ്മ എല്ലാം പറഞ്ഞ് എനിക്ക് മനസ്സിലാക്കിത്തന്നു. അതുപോലെ പത്രത്തിലും ടിവിയിലും കണ്ടു ഞാൻ മനസ്സിലാക്കി. ഈ വൈറസിനെ തുരത്താൻ നമുക്കു് കഴിയണം. അതിനുവേണ്ടി നാം ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ഞാൻ ദിവസവും അര മണിക്കൂർ ഇടവിട്ട് സോപ്പുപയോഗിച്ച് കൈകൾ കഴുകും. അമ്മ എനിക്ക് മാസ്ക്ക് ഉണ്ടാക്കിത്തന്നു. ഞാൻ അതുപയോഗിച്ചേ പുറത്ത് പോകാറുള്ളൂ. നിങ്ങളും ഇത് ഉണ്ടാക്കിത്തരാൻ അമ്മമാരോട് പറയണം. പിന്നെ മറ്റുള്ളവരുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കണം. നിങ്ങളും ഇത്തരം പ്രവൃത്തികൾ അനുകരിച്ചാൽ കൊറോണ എന്ന മഹാമാരിയെ ചെറുക്കാം. ഈ വേനലവധി വളരെ വിഷമത്തോടെയാണ് കടന്നു പോകുന്നത്. പുറത്തു പോയി കളിക്കാനും അമ്മമ്മ വീട്ടിൽ പോകാനും സാധിക്കുന്നില്ല. കോവിഡ് 19 ന്റെ പ്രതിരോധത്തിനുവേണ്ടി പ്രവർത്തിക്കുന്ന സർക്കാരിനും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചർക്കും പോലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കും ആശാവർക്കർമാർക്കും എന്റെയും കൂട്ടുകാരുടെയും ഒരായിരം ആശംസകൾ.

അനഘ ബിജു
5 A ഗവ. യു പി എസ് നെല്ലനാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം