ഗവ. യു. പി.എസ്. പഴയവിടുതി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല തലൂക്കിൽ നെടുംകണ്ടം ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു കാർഷിക ഗ്രാമമാണ്‌ രാജാക്കാട് പഞ്ചായത്ത്. 31.03 ചതുരശ്രകിലോമീറ്റർ  വിസ്തൃതിയിൽ വ്യപിച്ചു കിടക്കുന്ന  രാജാക്കാട് പഞ്ചായത്തിലെ  എട്ടാം  വാർഡിലാണ് സ്കൂൾ സ്ഥിതിചെയുന്നത്.  ഹൈറേഞ്ചിന്റെു പൊതുസവിശേഷതകളായ മലനിരകളും താഴ്വരകളും പാടങ്ങളും നിറഞ്ഞ ഹരിതസമ്പന്നമായ ഒരു ഗ്രാമമാണ് പഴയവിടുതി.
       1945-50 കാലഘട്ടത്തിൽ ജി .എം. എഫ് എന്ന പദ്ധതിപ്രകാരം കോട്ടയം എറണാകുളം ജില്ലയിൽ നിന്നും  കുടിയേറ്റ കർഷകർ ഇവിടെയെത്തി, പ്രതികുല സാഹചര്യയങ്ങളെ  തരണം ചെയത്‌ ജീവിത സൗകര്യങ്ങൾകരുപ്പിടിപ്പിച്ച ശേഷം വർഷങ്ങൾ കഴിഞ്ഞാണ് സ്ത്രികളെ ഇങ്ങോട്ട് കൊണ്ടുവന്നത്. ആദ്യകാല ടൗൺ പഴയവിടുതിയാണ്.  അന്ന്  വിദ്യാഭ്യാസത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലും ഇല്ലാതിരുന്ന സാഹചര്യമാണുണ്ടായിരുന്നത്. ആളുകളുടെ ശ്രമഫലമായി രാജക്കാട്ടിലും പഴയവിടുതിയിലും സ്കൂൾ ആരംഭിച്ചു. 1955 – ൽ രാജക്കാടും പഴയവിടുതിയിലും സ്കൂൾ നിലവിൽ വന്നതായാണ് വരമൊഴി. 1956 – ൽ പഴയവിടുതിയിൽ ഒരു ഗവൺമെന്റ്  സ്കൂൾ ആരംഭിച്ചു. ചില പ്രാദേശിക സംഘർഷങ്ങളെ തുടർന്ന് ഇത് രാജാക്കാട്ടേക്ക് മാറ്റപ്പെട്ടതായാണ് ചരിത്രം. ശ്രീ. കെ.എൻ  രാഘവൻ നായർ സാറിനോട് ഒരുഏക്കർ സ്ഥലവും കൂടി  വാങ്ങി ആരംഭിച്ച ഈ സ്കൂളിന്റെ് ആദ്യകാല മാനേജർമാർ ശ്രീ  എം.വി ദേവസ്യ മാടപ്പാട്ട്, കെ. വി. കുര്യാക്കോസ് കന്യാകുഴിയിൽ എന്നിവരാണ്‌. 1974- ൽ ഈ സ്കൂൾ സർക്കാരിന്  സറണ്ടർ ചെയ്യുകയും ഇതൊരു സർക്കാർ സ്കൂളായി മാറുകയുംചെയിതു.
       രാജക്കാട്ടിലേക്ക് മാറ്റി ആരംഭിച്ച  LP  സ്കൂൾ 1964 - 65  ൽ ഹൈസ്കൂളായി. പഴയവിടുതിയിൽ നിലനിന്ന LP  സ്കൂൾ UP സ്കൂളായി, 58 വർഷങ്ങൾ പിന്നിട്ട സ്കൂൾ ഇപ്പോൾ മികവിന്റെ  പാതയിലാണ്. വിവിധ മേഖലകളിലായി നിരവധി അവാർഡുകൾ നേടുവാൻ ഈ സ്കൂളിന്  സാധിച്ചു. ചിരകാലസ്വപ്നമായ സ്കൂൾ വഹനം ഇപ്പോൾ യാഥാർത്യമായിരിക്കുകയാണ്. ഭാഗികമായി ക്ലാസ്സ്മുറികളും മുറ്റവും ടൈൽസ് പതിക്കുവാ൯ സാധിച്ചുവെന്നത്   വലിയൊരു ഭൌതിക മികവായി ഞങ്ങൾ കാണുന്നു.