ഗവൺമെന്റ് യു.പി. സ്കൂൾ പുതിയങ്കം – "സഹപാഠിക്കൊരു വീട് " ശതാബ്ദിയോടനുബന്ധിച്ച് നടത്തിയ സാമൂഹ്യ പ്രതിബദ്ധതയുടെ മഹത്തായ സന്ദേശം

 

ഗവൺമെന്റ് യു.പി. സ്കൂൾ പുതിയങ്കത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സമൂഹത്തോട് ഉള്ള ഉത്തരവാദിത്വം ശക്തമായി പ്രകടിപ്പിക്കുന്ന ഒരു മഹത്തായ പ്രവർത്തനമാണ് സ്കൂൾ നടപ്പിലാക്കിയത്. സ്കൂളിന്റെ പരിധിയിലെ ഏറ്റവും നിർധനരായ ഒരു കുടുംബത്തെ കണ്ടെത്തി, കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപകരുടെയും ആത്മാർഥമായ സഹകരണത്തോടെ രണ്ട് വർഷം നീണ്ട പരിശ്രമത്തിലൂടെ ഒരു വീട് നിർമ്മിച്ചു നൽകുവാൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.