ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ് പുതിയങ്കം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2025-26

കളറായി പ്രവേശനോത്സവം.

മോർണിംഗ് സ്പാർക് - പഠന മുന്നൊരുക്ക പ്രവർത്തനം

വേനലവധി കഴിഞ്ഞു വരുന്ന കുട്ടികളെ പഠന അന്തരീക്ഷത്തിലേക്ക് എത്തിക്കുന്നതിനായി നടത്തിയ പരിപാടിയാണ് മോർണിംഗ് സ്പാർക്. 10 ദിവസങ്ങളിലായി വിവിധ വിഷയങ്ങളിലെ മുന്നറിവ് ഓർമ്മിക്കുകയും, എഴുതി സൂക്ഷിക്കുകയും സ്കൂൾ തുറക്കുന്ന ദിവസം കുട്ടികൾ അതൊരു പതിപ്പാക്കി അസംബ്ലിയിൽ പ്രകാശനം ചെയ്യുകയും ചെയ്തു.





പരിസ്ഥിതി ദിനാഘോഷം:2025 സഹപാഠിക്കൊരു മരം

മഴയായ്, തണലായ്, ഫലമായ്, മണ്ണിന്റെ കരുത്തായി വിരിയട്ടെ വൃക്ഷങ്ങൾ കുഞ്ഞു കരങ്ങളിലൂടെ.

സഹപാഠിക്കൊരു മരം
പരിസ്ഥിതി ദിന ക്ലാസ്സ്‌ മാഗസിനുകളിൽ ഒന്ന്.





പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഒന്നു മുതൽ ഏഴാം ക്ലാസ് വരെ എല്ലാ ക്ലാസുകളിലും ക്ലാസ് തല മാഗസിൻ തയ്യാറാക്കി. എഴുത്തായും വരയായും വർണ്ണങ്ങളായും പരിസ്ഥിതി എന്ന വലിയ ആശയം കുട്ടികളുടെ മാഗസിനുകളിൽ വർണ്ണം വിതറി.

തണൽ വിരിക്കാം

സ്കൂൾ അങ്കണത്തിൽ തണൽ വിരിയട്ടെ...


തണൽ മരങ്ങൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ വെച്ചുപിടിപ്പിച്ചു.







ലഹരി വിരുദ്ധ ദിനം 2025 ജൂൺ 26

ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം : Say No To Drugs

ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം.



ഇൻസൈറ്റ് പ്രോഗ്രാം:

പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് ആവശ്യമായ അക്കാദമിക് പിന്തുണയും മാനസിക പ്രോത്സാഹനവും നൽകുന്നതിനായി നമ്മുടെ വിദ്യാലയത്തിൽ നിരന്തരമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു. ഊഷ്മളം, കൂട്ടുകൂടാം ഒപ്പം എത്താം, കൺസൾട്ട് യുവർ ടീച്ചർ എന്നിവയുൾപ്പെടെയുള്ള പദ്ധതികൾ ഇതിനുദാഹരണങ്ങളാണ്. ഇതിന്റെ ഭാഗമായാണ് ഇൻസൈറ്റ് പ്രോഗ്രാം നടപ്പിലാക്കുന്നത്. കുട്ടികളുടെ പഠനപ്രശ്നങ്ങൾ വ്യക്തമായി മനസ്സിലാക്കി, പഠന പിന്തുണ ആവശ്യമായ കുട്ടികളെ കണ്ടെത്തുകയും അവർക്കായി അനുയോജ്യമായ മെന്റർമാരെ നിയോഗിച്ച് വ്യക്തിഗത പരിശീലനം നൽകുകയും ചെയ്യുന്ന ഒരു സമഗ്ര ഇടപെടലാണ് ഈ പദ്ധതി. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും പഠനമികവിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇൻസൈറ്റ് പ്രോഗ്രാം വിജയകരമായി മുന്നോട്ടുപോകുന്നത്.

ഗവൺമെന്റ് യു.പി. സ്കൂൾ പുതിയങ്കം – "സഹപാഠിക്കൊരു വീട് " ശതാബ്ദിയോടനുബന്ധിച്ച് നടത്തിയ സാമൂഹ്യ പ്രതിബദ്ധതയുടെ മഹത്തായ സന്ദേശം

ഗവൺമെന്റ് യു.പി. സ്കൂൾ പുതിയങ്കത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സമൂഹത്തോട് ഉള്ള ഉത്തരവാദിത്വം ശക്തമായി പ്രകടിപ്പിക്കുന്ന ഒരു മഹത്തായ പ്രവർത്തനമാണ് സ്കൂൾ നടപ്പിലാക്കിയത്. സ്കൂളിന്റെ പരിധിയിലെ ഏറ്റവും നിർധനരായ ഒരു കുടുംബത്തെ കണ്ടെത്തി, കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപകരുടെയും ആത്മാർഥമായ സഹകരണത്തോടെ രണ്ട് വർഷം നീണ്ട പരിശ്രമത്തിലൂടെ ഒരു വീട് നിർമ്മിച്ചു നൽകുവാൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.

രണ്ടാം ടേം ക്ലാസ്സ്‌ PTA കൺസൾട്ട് യുവർ ടീച്ചർ 13&14ജനുവരി 2026

സെക്കന്റ്‌ ടേം പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തിൽ ഓരോ കുട്ടിയുടെയും പഠനനിലവാരം വ്യക്തമായി വിലയിരുത്തുകയും, അതനുസരിച്ച് തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നതിനായി സ്കൂളിൽ “കൺസൾട്ട് യുവർ ടീച്ചർ” എന്ന പേരിൽ പ്രത്യേക ക്ലാസ് PTA സംഘടിപ്പിച്ചു.

  • ഈ പരിപാടിയുടെ മുഖ്യ സവിശേഷത, ഓരോ രക്ഷിതാവിനെയും പ്രത്യേകം ക്ഷണിച്ച് കുട്ടിയുടെ പഠനനിലവാരം, കഴിവുകൾ, ശ്രദ്ധിക്കേണ്ട മേഖലകൾ, മുന്നോട്ട് കൊണ്ടുപോകേണ്ട വഴികൾ എന്നിവയെക്കുറിച്ച് ക്ലാസ് അധ്യാപകർ നേരിട്ട് സംവദിച്ചതാണ്. അക്കാദമിക് പ്രകടനം മാത്രമല്ല, കുട്ടികളുടെ പെരുമാറ്റം, താൽപര്യങ്ങൾ, പഠനശീലം, ആത്മവിശ്വാസം എന്നിവയും ഈ ചർച്ചകളിൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്തി

ഹൃദയം തൊട്ട നിമിഷങ്ങൾ