ഗവ. യു.പി.എസ് പുതിയങ്കം/ചരിത്രം
ദൃശ്യരൂപം

1924 ൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന് കീഴിലായിരുന്നു ഈ വിദ്യാലയം.കടുത്ത ജാതി വ്യവസ്ഥയും അനാചാരങ്ങളും നിലനിന്നിരുന്ന നാടായിരുന്നു.അത് കൊണ്ട് തന്നെ എല്ലാ വിഭാഗം കുട്ടികൾക്കും ഇവിടെ പ്രവേശനം ഉണ്ടായിരുന്നില്ല.അയിത്തത്തിനും അനാചാരത്തിനും എതിരെ മഹാനായ ആലത്തൂർ ആർ കൃഷ്ണന്റെ നേതൃത്വത്തിൽ ഐതിഹാസികമായ പോരാട്ടം നടന്ന മണ്ണാണ് ആലത്തൂർ.കർഷകത്തൊഴിലാളികളും ബീഡിത്തൊഴിലാളികളും തിങ്ങി നിറഞ്ഞ നാടായിരുന്നു.പിന്നീട് എല്ലാവർക്കും പ്രവേശനം ലഭിച്ചു .ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി മാറി ഈ വിദ്യാലയം.