ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/കൊറോണ ചിന്ത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ചിന്ത

ലോകം മുഴുവൻ ഇന്ന് വലിയൊരു പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്.
ലോകത്തിലെ വമ്പൻ രാജ്യങ്ങളും കൊറോണ എന്ന മഹാമാരിക്കു മുമ്പിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.
ഈ വൈറസിന് വലിയവനെന്നോ ചെറിയവനെന്നോ വേർതിരിവില്ല.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുതൽ മുംബൈയിലെ പട്ടിണി പാവങ്ങളിൽ വരെ ഈ വൈറസ് നുഴഞ്ഞുകയറി.
ഇതിനെ നിയന്ത്രിക്കാൻ ശാസ്ത്രം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്
അതുവരെ നമ്മുടെ ഭരണാധികാരികളും ആരോഗ്യപ്രവർത്തകരും നിർദ്ദേശിക്കുന്ന കാര്യങ്ങൾ
കൃത്യമായി അനുസരിച്ചുകൊണ്ട് വീടിനുള്ളിൽ നാം കഴിയേണ്ടതാണ്.
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക.
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.
പുറത്തു പോയി വന്നതിനു ശേഷം കൈകൾ വൃത്തിയായി
സോപ്പ് ഉപയോഗിച്ച് കഴുകുകയും ശരീരശുദ്ധി വരുത്തുകയും ചെയ്യുക.
പുറത്തുപോകുമ്പോൾ സാമൂഹിക അകലം പാലിക്കേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണ്.
ഇടയ്ക്കിടയ്ക്ക് സാനിടൈസർ ഉപയോഗിക്കുന്നത് കൈകൾ അണുവിമുക്തമാക്കാൻ സഹായകരമാണ്.
നാം നമ്മെ സൂക്ഷിക്കുക അത് നാടിനെ സേവിക്കൽ ആണ്.
നമുക്കൊരുമിച്ച് മഹാമാരിയെ നേരിടാം.
ഈ രണാങ്കണത്തിൽ അടരാടുന്ന ആരോഗ്യ പ്രവർത്തകരെയും,
ഭരണാധികാരികളെയും , പോലീസ് അധികാരികളെയും നന്ദിയോടെ ഓർക്കാം.
"ഭയമല്ല ജാഗ്രതയാണ് വേണ്ടത്".

റിഷാൻ ഇബ്രാഹിം ഐ എ
5 C ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം