ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

< P> മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്ത് ആരോഗ്യം ആണ് .അതിനുവേണ്ടത് രോഗപ്രതിരോധശക്തി കൂട്ടുന്നതിൽ ശുചിത്വം വളരെയധികം സഹായിക്കുന്നു .മാലിന്യങ്ങൾ കെട്ടിക്കിടന്ന് വീടും പരിസരവും വൃത്തിയില്ലാതെ കിടക്കുന്നതും ആരോഗ്യത്തെ ബാധിക്കുന്നു .ജലാശയങ്ങളിലെ വെള്ളം പോലും നാം മലിനമാക്കുന്നത് കാരണം പലതരം അസുഖങ്ങളും ഇപ്പോൾ ഉണ്ടാകുന്നു .ചിട്ടയായ ജീവിത രീതിയും ശുചിത്വവും കൊണ്ട് രോഗപ്രതിരോധശക്തി വർദ്ധിക്കുകയേ ഉള്ളു.ഗുണമേന്മയും ശുചിത്വമുള്ള ആഹാരം കഴിക്കുക എന്നത് വളരെ പ്രധാനമാണ്. കുടിക്കുന്ന ജലവും ശ്വസിക്കുന്ന വായുവും താമസിക്കുന്ന വീടും പരിസരവും വൃത്തിയുള്ളതായിരിക്കണം .നാം ഇടപഴകുന്ന സ്ഥലങ്ങളും ആളുകളും പോലും ഇതിൽ പ്രധാന പങ്കു വഹിക്കുന്നു .നേടിയെടുത്ത ആരോഗ്യം നിലനിർത്തുക എന്നത് വളരെ പ്രധാനമായ കാര്യമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗപ്രതിരോധശേഷി നേടിയെടുക്കുക എന്നതാണ് പ്രധാനമായിട്ടുള്ളത്.വീട്ടിൽ ഉണ്ടാക്കുന്ന ആഹാരങ്ങളും വീട്ടിൽ നട്ടുപിടിപ്പിക്കുന്ന പച്ചക്കറികളും ധാരാളമായി ഉപയോഗിക്കുക .തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക ജങ്ക് ഫുഡുകൾ ഒഴിവാക്കുക. സാധാരണ ഉണ്ടാകുന്ന പകർച്ചവ്യാധികളെ നാം അതിജീവിക്കാറുണ്ട്. അതുപോലെ തന്നെ ഇപ്പോഴുള്ള കൊറോണ എന്ന് മഹാവ്യാധിയും നാം തീർച്ചയായും അതിജീവിക്കും. അതിന് ഒരു മാർഗമേയുള്ളൂ ശുചിത്വം. വ്യക്തി ശുചിത്വം സമൂഹ ശുചിത്വത്തിന്ഉപകാരപ്രദമായിരിക്കും .വ്യക്തിശുചിത്വം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ഇതിലൂടെ സമൂഹവും വൃത്തിയായി നമുക്ക് സൂക്ഷിക്കാൻ സാധിക്കും അങ്ങനെ നല്ലൊരു നാളെയ്ക്കായി നമുക്ക് പ്രവർത്തിക്കാനും പ്രതികരിക്കാനും കഴിയട്ടെ പ്രവർത്തിക്കാനും കഴിയട്ടെ പ്രയത്നിക്കാൻ ഉം.

അനഘ
5 A ഗവ.യു.പി.എസ്സ് വേങ്കോട്ടുമുക്ക് ,തിരുവനന്തപുരം, നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം