ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ് 19.കഴിഞ്ഞ വർഷത്തിലെ അവസാനദിനം(2019 ഡിസംബർ 31)സ്ഥിരീകരിക്കപ്പെടുകയും ഈ വർഷം ലോകമെങ്ങും കാട്ടു തീ പോലെ പടരുകയും ചെയ്ത ഈ പകർച്ചവ്യാധിയെ 2020 മാർച്ച് 11 ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചു.മഹാമാരി ഗണത്തിൽ പെട്ട മറ്റൊരു രോഗമേ ഇപ്പോൾ ഭൂമിയിലുള്ളൂ;അര നൂറ്റാണ്ട് മുൻപ് ഉദ്ഭവിച്ച എയ്ഡ്സ്. ചൈനയിലെ ഹ്യൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് ഇപ്പോത്തെ കോവിഡ്19 ബാധയുടെ ഉദ്ഭവം.ആദ്യഘട്ടത്തിൽ 'നോവൽ കൊറോണ വൈറസ് ' എന്നറിയപ്പെടുന്ന ഈ രോഗത്തിന് കോവിഡ്19 എന്ന പേര് കഴിഞ്ഞ ഫെബ്രുവരിയിലാണ് നല്കിയത്.മാർച്ച് 11ന് കോവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുമ്പോൾ ലോകത്തിലെ 125 രാജ്യങ്ങളിലേക്ക് ഈ രോഗം വ്യാപിച്ചു കഴിഞ്ഞിരുന്നു.അതിനകം 1.8ലക്ഷം രോഗം ബാധിക്കുകയും ആറായിരത്തിലധികം പേർ മരിക്കുകയും ചെയ്തിരുന്നു. കോവിഡ്19 ഒരു വൈറസ് രോഗമായതിനാൽ കൃത്യമായ മരുന്നില്ല.പ്രകടമാകുന്ന രോഗലക്ഷണങ്ങൾക്കു ചികിത്സയും ശരിയായ പരിചരണവും നല്കിയാണ് രോഗം മാറ്റുന്നത്.ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്നതും രോഗബാധയെ ഒരു പരിധി വരെ തടയും.ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മുഖം മറയ്ക്കണം.അല്ലെങ്കിൽ മാസ്ക് ധരിക്കണം.വ്യക്തികളുമായി സുരക്ഷിത അകലം പാലിക്കണം.രോഗ സംശയമുണ്ടെങ്കിൽ സ്വയം ഒറ്റപ്പെട്ടു കഴിയണം.അങ്ങനെ കൊറോണയെ നമുക്ക് പ്രതിരോധിക്കാം.

പാർവതി ബിജു
5 A ഗവ.യുപിഎസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം