ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

Ad 165 ന് റോമൻ സാമ്പ്രാജ്യത്തിൽ പടർന്ന ആൻ്റോണിയൻ പ്ലേഗിൽ തുടങ്ങി കോവിഡിൽ എത്തി നിൽക്കുന്നു. ലോകമഹാമാരി ചരിത്രം


(1). AD - 65- ആൻ്റോണിയൽ പ്ലേഗ് മരണം - 50 ലക്ഷം (2). AD - 54 - ജസ്റ്റീഫിയൻ പ്ലേഗ് മരണം - 5 കോടി (3). AD - 735 - 737 - ജപ്പാൻ വസൂരി മരണം - 10 ലക്ഷം (4). AD -1347 കറുത്ത മരണം ( പ്ലേഗ്) മരണം - 20 കോടി (5).1846-1860 മൂന്നാമത്തെ കോളറ മരണം - 10 ലക്ഷം. (6). 1855-1959 മൂന്നാം കോളറ മരണം - 1.5 കോടി (7). 1889-1890 റഷ്യൻ ഫ്ലൂ മരണം 10 ലക്ഷം (8). 1979 വസൂരി ( സ്മാൾഫോ ക്സ് ) മരണം 50 കോടി (9). 1981- എയിഡ്സ് മരണം 3.2 കോടി (10). 2009 - 2016 എബോള മരണം 11300 പേർ (11). 2009 - 2019 H1N1 മരണം 2 ലക്ഷം (12). 2019 - 2020 കോവിഡ് 19 ( കൊറോണ ) മരണം 1.4 ലക്ഷം തുടരുന്നു


ജനുവരി 30 നാണ് ഇന്ത്യയിൽ ആദ്യം രോഗം റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ തൃശ്ശൂരിലുള്ള വിദ്യാർത്ഥിക്കാണ് കേരളത്തിൽ ആദ്യമായി രോഗം സ്ഥിതീകരിച്ചത്.മാർച്ച് 24 മുതൽ കേരളം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ശേഷം കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

           ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശങ്ങൾ കൃത്യമായി പാലിച്ചുതു കൊണ്ട് ഒരു പരിധി വരെ കൊറോണയെ തടയുവാൻ കഴിഞ്ഞു. ഇരുപത് മിനിട്ട് വരെ കൈ കഴുകുകയും പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുകയും ആവശ്യമില്ലാതെ പുറത്തിറങ്ങാതെയിരിക്കുകയും മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുകയും ചെയ്താൽ കൊറോണയെ തടഞ്ഞു നിർത്താൻ കഴിയുകയും ചെയ്യും ഏപ്രിൽ 14 വരെയാണ് ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിനാൽ മെയ് മാസം വരെ ലോക്ക് ഡൗൺ നീട്ടാൻ സാധ്യതയുണ്ട്.
 
അഭിമന്യു എസ്.ബി
2 B ഗവ.യുപിഎസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം