ഗവ. യു.പി.എസ്. കിഴുവിലം/അക്ഷരവൃക്ഷം/പേമാരി

Schoolwiki സംരംഭത്തിൽ നിന്ന്
പേമാരി

മഴയെന്റെ ജീവനാണെങ്കിലുമിന്നലെ-
പെയ്തൊരാമഴയിലെൻ സ്വപ്നമൊലിച്ചുപോയ്‌..!
രാവിൽ, ചെളിയും ചരലും കരിങ്കല്ലും
ആരവം തീർത്തെൻ പുരയിടിച്ചീടവേ..!
എന്നെയെടുത്തച്ഛനാർത്തനാദത്തൊടേ,
എങ്ങോ യിരുട്ടത്തു പാഞ്ഞതോർക്കുന്നു ഞാൻ
പിന്നെയേതോമരച്ചോട്ടിൽ കഴിഞ്ഞതും
നിദ്രയില്ലാരാത്രിയെണ്ണിക്കഴിച്ചതും,
പിന്നെ വെളുപ്പിലെൻ വീടിനെ നോക്കി ഞാൻ
ഒന്നുമേ കണ്ടതില്ലാകെ മണൽക്കുഴി !
പുസ്തകങ്ങൾ നോട്ടുബുക്കുകൾ യൂണിഫോം
ഓക്കെയും നഷ്ടമായ്‌ ഉള്ളുപിടഞ്ഞുപോയ്‌!
നഷ്ടക്കണക്കുകളോർത്തുവിലപിക്കു-
മച്ഛനെയെങ്ങനെ സാന്ത്വനിപ്പിക്കും ഞാൻ?
രാത്രികൾ പകലുകളെത്ര കഴിഞ്ഞുപോയ്‌
യാത്രചെയ്തീടുന്നു ഞാനുമെന്നച്ഛനും…….
യാത്രയാണൊന്നിളവേൽക്കനിടം തേടി
യാത്രയാ,ണച്ഛന്റെയൊപ്പമുണ്ടെന്നും ഞാൻ…!

ആർജ്ജവ്‌
7 B ഗവ.യു.പി.എസ്സ്‌. കിഴുവിലം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത